മലങ്കര മാർത്തോമാ സഭക്ക് മൂന്നു എപ്പിസ്കൊപ്പാമാർ കൂടി : പി പി ചെറിയാൻ

Spread the love

തിരുവല്ലയിൽ നിന്ന് :റിപ്പോർട്ട് -പി പി ചെറിയാൻ മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ എപ്പിസ്കോപ്പൽ സ്ഥാനത്തേക്ക് എപ്പിസ്കോപ്പൽ നോമിനേഷൻ ബോർഡ് ശുപാർശ ചെയ്ത റവ.സജു സി.പാപ്പച്ചൻ (വികാർ, സെന്റ് തോമസ് മാർത്തോമ്മ ചർച്ച്, ന്യൂയോർക്ക്), റവ. ഡോ.ജോസഫ് ഡാനിയേൽ (പ്രൊഫസർ, മാർത്തോമ്മാ തിയോളജിക്കൽ സെമിനാരി, കോട്ടയം), റവ. മാത്യു കെ. ചാണ്ടി (ആചാര്യ, ക്രിസ്തപന്തി ആശ്രമം, സിഹോറ) എന്നീ വൈദീകരെ ആഗസ്റ്റ് 30 ന് ചേർന്ന മാർത്തോമ്മാ സഭാ പ്രതിനിധി മണ്ഡലം

തിടഞ്ഞെടുത്തു 2023 ആഗസ്റ്റ് 30 ബുധനാഴ്ച തിരുവല്ലാ ഡോ. അലക്സാണ്ടർ മാർത്തോമ്മാ വലിയ മെത്രാപൊലീത്താ സ്മാരക ഓഡിറ്റോറിയത്തിൽ കൂടിയ സഭാ പ്രതിനിധി

മണ്ഡലയോഗത്തിന്റെ പ്രത്യേക സമ്മേളനത്തിൽ വെച്ച് വൈദികരുടെയും ആത്മായരുടെയും 75 ശതമാനത്തിലധികം വോട്ട് ലഭിച്ചതോടെയാണ് എപ്പിസ്കോപ്പാമാരായി തിരഞ്ഞെടുക്കപ്പെട്ടതു കുന്നംകുളം ആർത്താറ്റു മാർത്തോമ്മാ ഇടവകയിൽ ചെമ്മണ്ണൂർ കുടുംബാംഗമാണ് റവ. സജു സി. പാപ്പച്ചൻ (53). റാന്നി കൊച്ചുകോയിക്കൽ ട്രിനിറ്റി

മാർത്തോമ്മാ ഇടവകയിൽ കാരംവേലിമണ്ണിൽ കുടുംബാംഗമാണ് റവ.ഡോ. ജോസഫ് ഡാനിയേൽ (52). മല്ലപ്പള്ളി മാർത്തോമ്മാ ഇടവകയിൽ കിഴക്കേചെറുപാലത്തിൽ കുടുംബാംഗമാണ് റവ. മാത്യു കെ. ചാണ്ടി (50). അവിവാഹിതരും, 40 വയസ്സും, പട്ടത്വസേവനത്തിൽ 15 വർഷവും പൂർത്തിയാക്കിയ 9 പേരിൽനിന്നും ആണ് നോമിനേഷൻ ബോർഡ് മൂന്ന് നോമിനികളുടെ ലിസ്റ്റ് അവസാനമായി തയ്യാറാക്കി സഭാ കൗൺസിലിന്റെ പരിഗണനയോടെ തുടർനടപടികൾക്കായി സമർപ്പിച്ചിരുന്നത്. മലങ്കര മാര്‍ത്തോമ്മാ സഭയുടെ എപ്പിസ്‌കോപ്പല്‍ സ്ഥാനത്തേക്ക് മൂന്നു പേർ ആദ്യ റൗണ്ടിൽ നടന്ന വോട്ടെടുപ്പിൽ വിജയിച്ചത് സഭക്ക് അഭിമാന മുഹൂർത്തമാണ് സമ്മാനിച്ചത് . മൂന്നുപേർക്കും ലഭിച്ച വോട്ടുകൾ റവ. ജോസഫ് ഡാനിയേൽ: വൈദികർ – 366 – 80.26% ലേ – 813 -92.2% 2.റവ. മാത്യു കെ.ചാണ്ടി: വൈദികർ – 370 – 81.04% ലേ – 796 – 90.35% 3.റവ. സാജു സി.പാപ്പച്ചൻ: വൈദികർ – 368 – 80.70% ലേ – 783 – 88.88%

തിരുവല്ലയിൽ നിന്ന് റിപ്പോർട്ട് – പി പി ചെറിയാൻ

Author

Leave a Reply

Your email address will not be published. Required fields are marked *