തൃപ്രയാര്‍ : മണപ്പുറം ഫൗണ്ടേഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മഹിമ കൗൺസിലിങ് ആന്റ് സൈക്കോതെറാപ്പി സെന്ററും വലപ്പാട് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റും ചേര്‍ന്ന് ലോക മാനസികാരോഗ്യ ദിനം ആചരിച്ചു. മഹിമ കൗൺസിലിംഗ് സെന്ററിന്റെ നേതൃത്വത്തില്‍ വിദ്യാർത്ഥികളുടെ
സഹകരണത്തോടെ തൃപ്രയാര്‍, എടമുട്ടം, വലപ്പാട് എന്നിവിടങ്ങളില്‍ തെരുവ് നാടകവും ഫ്ളാഷ് മോബും സംഘടിപ്പിച്ചു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിത്യ. കെ. എ, സൈക്യാട്രിക് കൗണ്‍സിലര്‍ ആഷ്മി പ്രകാശ് എന്നിവര്‍ മാനസിക പ്രശ്നങ്ങളെപ്പറ്റിയും മാനസിക ആരോഗ്യം നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റിയും വിദ്യാര്‍ഥികളുമായി സംവദിച്ചു. ‘പുതു കാലഘട്ടത്തിലെ തിരക്കേറിയ ജീവിത രീതിയും വര്‍ധിക്കുന്ന ലഹരി ഉപയോഗവും മാനസിക ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. ഇത്തരം പ്രശ്നങ്ങളെ നിസാരമായി കാണരുത്. തുടക്കത്തിലുള്ള ശരിയായ ചികിത്സ വഴി മാനസിക രോഗങ്ങളെ പ്രതിരോധിക്കാന്‍ കഴിയും. ശാരീരിക രോഗങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യം മാനസിക പ്രശ്നങ്ങള്‍ക്കും നല്‍കേണ്ടതുണ്ട്.’ നിത്യ കെ എ, ക്ലിനിക്കൽ സൈക്കോളജിസ്‌റ്റ് പറഞ്ഞു.
ചടങ്ങില്‍ മഹിമ കൗണ്‍സിലിങ് &സെന്റര്‍ മേധാവി ലിജിത്ത് . സി. പി, ഓഡിയോളജിസ്റ്റ് സ്നേഹ ജോര്‍ജ്, മാര്‍ക്കറ്റിംഗ് സ്റ്റാഫ് നാസിം, അക്ഷയ്, എന്‍ എസ് എസ് കോര്‍ഡിനേറ്റര്‍ മഞ്ജു എന്നിവര്‍ പങ്കെടുത്തു.
Photo(3) Caption: ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് മഹിമ കൗൺസിലിങ് ആന്റ് സൈക്കോതെറാപ്പി സെന്ററും വലപ്പാട് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റും ചേര്‍ന്ന് സംഘടിപ്പിച്ച തെരുവ് നാടകം.
Ajith V Raveendran
—