ആഗോള കമ്പനി ജി ആർ 8 കേരളത്തിൽ: ധനകാര്യ മന്ത്രിയുമായി ചർച്ച നടത്തി

Spread the love

ആഗോള അക്കൗണ്ടിങ് കമ്പനിയായ ജിആർ 8 അഫിനിറ്റി സർവീസസ് എൽഎൽപിയുടെ പ്രവർത്തനം കേരളത്തിലും ആരംഭിക്കുന്നു. ആദ്യഘട്ടമായി കൊട്ടാരക്കര കുളക്കടയിൽ അസാപ് പാർക്കിൽ കമ്പനിയുടെ ഐടി സംരംഭം വ്യാഴാഴ്ച പ്രവർത്തനം ആരംഭിക്കും. ഇതുകൂടാതെ കൊരട്ടിയിലും, ബംഗളരൂവിലും പാർക്കുകൾ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. കമ്പനി മേധാവികൾ ബുധനാഴ്ച ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലുമായി കൂടികാഴ്ച നടത്തി.

കേരളത്തിൽ എല്ലായിടങ്ങളിലും ചെയ്യാൻ പറ്റുന്ന വർക്ക് നിയർ ഹോമും, ചെറിയ നഗരങ്ങൾക്ക് അനുയോജ്യമായ തൊഴിലടിങ്ങളും പുതിയ തൊഴിലിന്റെ സാധ്യതകളാണ് തുറക്കുന്നത്. ഇത് പുതിയ തുടക്കമാണെന്ന് ധനകാര്യ മന്ത്രി പറഞ്ഞു. കൊമേഴ്സിൽ ബിരുദവും ബിരൂദാനന്തര ബിരുദമുള്ളവർക്ക് കൂടുതൽ പരിശീലനം നൽകികൊണ്ട് മികച്ച തൊഴിൽ അവസരം ഒരുക്കാനാകും. വിവിധ ഓൺലൈൻ സേവന മേഖലകളിലൂടെ മികച്ച തൊഴിലവസരങ്ങൾ ഒരുക്കാനുമുള്ള പദ്ധതിക്ക് പുതിയ സംരംഭം മാതൃകയാകുമെന്നും ധനമന്ത്രി ചർച്ചയിൽ വ്യക്തമാക്കി.  അസാപ്പ് സിഎംഡി ഡോ. ഉഷ ടൈറ്റസ്, കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക തുടങ്ങിയവരും പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *