ഒന്നിച്ചുള്ള ഒത്തുചേരൽ ദൈവത്തിൻറെ പ്രസാദകരമായ ജീവിതത്തിൻറെ മഹിമ വെളിപ്പെടുത്തുന്ന അനുഭവമായി തീരണം – മാർ ഫീലക്സിനോസ്

Spread the love

ന്യൂയോർക്ക് : ഇടവകകൾ ഒന്നിച്ചുള്ള ഈ ഒത്തുചേരൽ നമ്മുടെ ഒരുമിച്ചുള്ള പ്രവർത്തനത്തിൻറെ മഹത്വവും ദൈവത്തിൻറെ പ്രസാദകരമായിട്ടുള്ള ജീവിതത്തിൻറെ മഹിമയും വെളിപ്പെടുത്തുന്ന ഒരു അനുഭവമായിത്തീരണം. മാർത്തോമ്മാ സഭയുടെ വടക്കേ അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിൽ അമേരിക്കയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലുൾപ്പെട്ട ഇടവകകളുടെ സംയുക്താഭിമുഖ്യത്തിൽ (മാർത്തോമ്മ നോർത്ത് ഈസ്റ്റ് റീജിയണൽ ആക്റ്റിവിറ്റി കമ്മിറ്റി) നടക്കുന്ന റീജിയണൽ മാർത്തോമ്മ കൺവെൻഷൻ ഉത്‌ഘാടനം ചെയ്തുകൊണ്ട് ഭദ്രാസന അദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ. ഐസക്ക് മാർ ഫീലക്സിനോസ്
എപ്പിസ്കോപ്പ പറഞ്ഞു.

ന്യൂയോർക്കിൽ ക്യുൻസ് വില്ലേജിലുള്ള സെന്റ്. ജോൺസ് പള്ളിയിൽ വച്ച് ആരംഭിച്ച കൺവെൻഷനിൽ ഹ്യൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമ്മ ഇടവക വികാരി റവ. ഡോ. ഈപ്പൻ വർഗീസ് മുഖ്യ പ്രസംഗകനായിരുന്നു.

ഗായക സംഘത്തിൻ്റെ ഭക്തി നിർഭരമായ ഗാനശുശ്രൂഷയോടെ ഇത്തവണത്തെ റീജിയണൽ മാർത്തോമ്മാ കൺവൻഷന് തുടക്കമായി. സീനിയർ വൈദീകൻ
റവ. പി.എം. തോമസിൻറെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ആതിഥേയ ഇടവക വികാരി റവ. ജോൺസൻ സാമുവേൽ സ്വാഗതം ആശംസിച്ചു. RAC സെക്രട്ടറി തോമസ് ജേക്കബ് കൃതജ്ഞതയും റവ. എം.സി.വർഗീസ് സമാപന പ്രാർത്ഥനയും നടത്തി.

വൈദീകരായ റവ. ജോർജ് ഏബ്രഹാം (ഭദ്രാസന സെക്രട്ടറി) റവ. വി.റ്റി. തോമസ് (RAC വൈസ് പ്രസിഡന്റ്‌) , റവ. പ്രമോദ് സക്കറിയ, റവ. ഷാജി കൊച്ചുമ്മൻ, റവ. ജോൺസൻ ദാനിയേൽ, റവ. എം.സി.വർഗീസ്, റവ. ജോൺ ഫിലിപ്പ്, റവ. പി.എം. തോമസ്, റവ . ടി .കെ. ജോൺ, റവ. ജെസ്സ് എം. ജോർജ് എന്നിവർ സന്നിഹിതരായിരുന്നു.

ഷാജി തോമസ് ജേക്കബ് അറിയിച്ചതാണിത്.

Report :  ജീമോൻ റാന്നി

Author

Leave a Reply

Your email address will not be published. Required fields are marked *