പബ്ലിക്കേഷന്‍സിന്റെ മൂന്ന് പുസ്തകങ്ങളുടെപ്രകാശനം നിര്‍വഹിച്ചു

Spread the love

കെപിസിസി പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സിന്റെ മൂന്ന് പുസ്തകങ്ങളുടെ പ്രകാശനം അന്താരാഷ്ട്ര പുസ്തകോല്‍സവത്തിന്റെ ഭാഗമായി നിയമസഭയില്‍വച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കഥാകൃത്ത് ജി.ആര്‍ ഇന്ദുഗോപന് നല്‍കി നിര്‍വ്വഹിച്ചു.പ്രമുഖ കഥാകൃത്ത് യു.കെ കുമാരന്റെ ഒരാളെ തേടി ഒരാള്‍ ,ടി.കെ. പ്രഭാകരന്റെ ഒറ്റ നാവുകടല്‍ ,ഡോ. ബിനിഷ് മയുടെ ചട്ടമ്പി സ്വാമി പുതുയുഗത്തിന്റെ ശുരു എന്നിവയാണ് പ്രകാശനം ചെയ്യുന്ന കൃതികള്‍.

കെ.പി. സി.സി ജനറല്‍ സെക്രട്ടറിയും പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് വൈസ് ചെയര്‍മാനുമായ അഡ്വ. പഴകുളം മധു അധ്യക്ഷത വഹിച്ചു.കേരള സര്‍വ്വകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രം മലയാള വിഭാഗം മേധാവി ഡോ. എ. എം. ഉണ്ണി കൃഷ്ണന്‍ ,എഴുത്തുകാരായ യു.കെ. കുമാരന്‍ ,ടി.കെ. പ്രഭാകരന്‍ ,ഡോ ബിനിഷ് മ,സെക്രട്ടറി ബിന്നി സാഹിതി എന്നിവര്‍ പ്രസംഗിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *