യുപിഐ ലൈറ്റ് സേവനവുമായി ഫെഡറല്‍ ബാങ്ക്

Spread the love

കൊച്ചി: ചെറിയ തുകകളുടെ ഇടപാട് അനായാസം സാധ്യമാക്കുന്ന യുപിഐ ലൈറ്റ് ഡിജിറ്റല്‍ പേമെന്റ് സംവിധാനം ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു. ഫെഡറല്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച യുപിഐ ആപ്പുകളില്‍ ഇടപാടുകാര്‍ക്ക് ഈ സേവനം ഉപയോഗിക്കാം. ചെറിയ ഇടപാടുകള്‍ ലളിതവും വേഗത്തിലുമാക്കാനായി എന്‍സിപിഐ ഈയിടെ അവതരിപ്പിച്ച പുതിയ സേവനമാണ് യുപിഐ ലൈറ്റ്. നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന യുപിഐ ആപ്പുകള്‍ മുഖേന തന്നെ ലളിതമായി യുപിഐ ലൈറ്റ് ഉപയോഗിക്കാവുന്നതാണ്. കൂടുതല്‍ കാര്യക്ഷമവും സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ ഇടപാടുകള്‍ യുപിഐ ലൈറ്റ് സാധ്യമാക്കുന്നു.

ഇന്ത്യയുടെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ കേന്ദ്രമാണ് യു പി ഐ. കൂടുതല്‍ വേഗത്തിലും സുരക്ഷിതമായും ഇടപാടുകള്‍ നടത്താനുള്ള സംവിധാനമാണ് യുപിഐ ലൈറ്റ് ഒരുക്കുന്നത്. ഇടപാടുകാര്‍ക്ക് ഡിജിറ്റല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതില്‍ എന്നും മുന്‍പന്തിയിലാണ് ഫെഡറല്‍ ബാങ്ക് എന്നത് തീര്‍ത്തും അഭിമാനകരമാണ്. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍ പറഞ്ഞു.

നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന യുപിഐ ആപ്പില്‍ തന്നെ യുപിഐ ലൈറ്റ് സംവിധാനം ഉപയോഗിക്കാം. പിന്‍ ഉപയോഗിക്കാതെ പരമാവധി 500 രൂപ വരെ ഒരിടപാടില്‍ അയക്കാവുന്നതാണ്. ഒരു ദിവസം പരമാവധി 4000 രൂപയുടെ ഇടപാട് നടത്താം. യുപിഐ ലൈറ്റില്‍ സൂക്ഷിക്കാവുന്ന പരമാവധി തുക 2000 രൂപയായി നിജപ്പെടുത്തിയിരിക്കുന്നു. തുക തീരുന്ന മുറയ്ക്ക് ബാങ്ക് അക്കൗണ്ടില്‍ നിന്ന് യുപിഐ ലൈറ്റിലേയ്ക്ക് തുക മാറ്റാവുന്നതാണ്. മറ്റിടപാടുകളെക്കാള്‍ ഏകദേശം ഇരട്ടി വേഗത്തിലാണ് യുപിഐ ലൈറ്റ് ഇടപാടുകള്‍ നടക്കുക.

Ajith V Raveendran

 

Author

Leave a Reply

Your email address will not be published. Required fields are marked *