എഴുപതാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു

Spread the love

കേന്ദ്രനീക്കങ്ങള്‍ക്ക് പിന്നില്‍ സഹകരണ നിക്ഷേപം കയ്യടക്കാനുള്ള കോര്‍പ്പറേറ്റ് അജണ്ട: മുഖ്യമന്ത്രിഎഴുപതാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിച്ചു. സംസ്ഥാനത്തെ സഹകരണ മേഖലയിലെ നിക്ഷേപം ആകെ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി വഴിതിരിച്ച് വിടാനുള്ള ശ്രമമാണ് കേന്ദ്ര നീക്കങ്ങളുടെ പിന്നിലെ യഥാര്‍ഥ അജണ്ടയെന്ന് മുഖ്യമന്ത്രി പറഞ്ഞു.പൊതുമേഖലാ ബാങ്കുകളില്‍ നിന്നും ആയിരക്കണക്കിന് കോടി രൂപ വന്‍കിട കോര്‍പ്പറേറ്റ് ശക്തികൾ കൊള്ളയടിച്ചെന്നും ഇവർക്ക് രാജ്യം

വിടാനുള്ള സൗകര്യം ചെയ്തുകൊടുത്തതും നമ്മൾ കണ്ടതാണ്. സഹകരണ മേലഖയിലെ പണവും കൊള്ളയടിക്കാനാണ് ഇത്തരക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക സാമ്പത്തിക മേഖലയുമായി സഹകരണ സ്ഥാപനങ്ങള്‍ക്കുള്ള ഇഴടുപ്പം മുറിച്ച് മാറ്റാനാണ് ചിലരുടെ ശ്രമം. രണ്ടര ലക്ഷം കോടി രൂപയാണ് കേരളത്തിലെ സഹകരണ മേഖലയിലെ നിക്ഷേപം. ബാങ്കിങ് പ്രവര്‍ത്തനങ്ങളുടെ 40 ശതമാനത്തിലേറെ സഹകരണ ബാങ്കുകള്‍ വഴിയാണ് നടക്കുന്നത്. 1.86 ലക്ഷം കോടി രൂപ വായ്പ നൽകിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.കള്ളപ്പണം ഇല്ലാതാക്കുമെന്നതുൾപ്പടെ വലിയ ലക്ഷ്യങ്ങള്‍ പറഞ്ഞെങ്കിലും നോട്ട് നിരോധനം സഹകരണ മേഖലക്കെതിരായ നീക്കമായി മാറി. സഹകരണ മേഖലയില്‍ കള്ളപ്പണമുണ്ടെന്ന് പറഞ്ഞ് നടത്തിയ പ്രചാരണം അതിന്റെ ഭാഗമാണ്. എന്നാല്‍ നോട്ട് നിരോധന ശേഷവും കള്ളപ്പണം കള്ളപ്പണമായി നിലനില്‍ക്കുന്നുവെന്നാണ് നോട്ട് നിരോധിച്ചതിന് ശേഷമുള്ള റിസര്‍വ്വ് ബാങ്കിന്റെ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നത്. അസൂയ മനുഷ്യന് മാത്രമല്ല ചില സ്ഥാപനങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കുമുണ്ടാവാം എന്നതിന്റെ സൂചകമാണ് കേരളത്തിലെ സഹകരണ മേഖലക്ക് നേരെ ആര്‍ ബി ഐയും കേന്ദ്രസര്‍ക്കാരും നടത്തിയ ഇടപെടലുകള്‍. അതിനെ ജനകീയമായി ചെറുത്ത് അതിജീവിക്കാന്‍ കേരളത്തിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *