കൊച്ചി: ബിസിനസ്സ് മാഗസിനായ എന്റെ സംരംഭം ഫെഡറേഷന് ഓഫ് ബിസിനസ് ഓര്ഗനൈസേഷന്- എഫ്ബിഒയുമായി ചേര്‍ന്ന് നടത്തിയ യെസ് ബിസ് അവാര്‍ഡ് മരിയന്‍ ബൊട്ടീക് ഉടമ മേഴ്സി എഡ്വിന്. അവാര്‍ഡ് നവംബര്‍ 9ന് ലേ മെരിഡിയനില്‍ വച്ചു നടന്ന ചടങ്ങില്‍ സാംസ്കാരിക വകുപ്പു മന്ത്രി സജി ചെറിയാനില്‍ നിന്ന് ഫാഷന്‍ ട്രെന്‍ഡ് സെറ്റര്‍ ഏറ്റുവാങ്ങി.
കഴിഞ്ഞ പത്തു വര്‍ഷത്തിലധികമായി പെണ് മനസുകള്‍ക്ക് വ്യത്യസ്തവും, അഴകുറ്റതുമായ വസ്ത്രങ്ങള്‍ നല്കി പേരും പെരുമയും വിശ്വാസവും ആര്‍ജ്ജിച്ച ബ്രാന്‍ഡാണ് മരിയന്‍ ബോട്ടീക്ക്. മാറുന്ന വസ്ത്ര സങ്കല്‍പ്പങ്ങള്‍ക്കനുസരിച്ച് മരിയന്‍ ബോട്ടീക്കിനെ വളര്‍ത്തിയെടുത്ത സംരംഭക എന്ന നിലയിലാണ് മേഴ്സി എഡ്വിന് ഫാഷന്‍ ട്രെന്‍ഡ് സെറ്റര്‍ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.
കുര്‍ത്തി, റെഡി ടു വെയര്‍ സാരിസ്, ചുരിദാര്‍ മെറ്റീരിയല്‍സ് തുടങ്ങി വൈവിധ്യമാര്‍ന്ന അനേകം ഫാഷന്‍ പ്രോഡക്ടസ് ആണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളത്. ഉപഭോക്താക്കളെ സംതൃപ്തരാക്കുന്ന വനിതാ സംരംഭകയായ മേഴ്സി എഡ്വിന് കേരളത്തില്‍ എറണാകുളത്തും, പത്തനംതിട്ടയിലും കൂടാതെ ഹോള്‍ സെയില്‍, റീട്ടെയ്ല്‍, ഓണ്‍ലൈന്‍ എന്നിങ്ങനെ വിവിധ പ്ലാറ്റ്ഫോമുകളിലായി വിദേശത്തേക്കും ഫാഷന്‍ ട്രെന്‍ഡുകള്‍ എത്തിച്ചുകൊണ്ടിരിക്കുന്നു.
ഫോട്ടോ കാപ്ഷന്‍: ബിസിനസ്സ് മാഗസിനായ എന്റെ സംരംഭം ഫെഡറേഷന് ഓഫ് ബിസിനസ് ഓര്ഗനൈസേഷന്- എഫ്ബിഒയുമായി ചേര്‍ന്ന് നടത്തിയ യെസ് ബിസ് അവാര്‍ഡ് ചടങ്ങില്‍ സാംസ്കാരിക വകുപ്പു മന്ത്രി സജി ചെറിയാനില്‍ ഫാഷന്‍ ട്രെന്‍ഡ് സെറ്റര്‍ അവാര്‍ഡ് മരിയന്‍ ബോട്ടീക് ഉടമ മേഴ്സി എഡ്വിന് ഏറ്റുവാങ്ങുന്നു.