നോ സ്കാൽപൽ വാസക്ടമി ക്യാമ്പ് സംഘടിപ്പിച്ചു

Spread the love

ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ആരോഗ്യ കേരളത്തിന്റെയും കോതമംഗലം ഗവ. താലൂക്ക് ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ എൻ.എസ്.വി (നോ സ്കാൽപൽ വാസക്ടമി) ക്യാമ്പ് സംഘടിപ്പിച്ചു. കോതമംഗലം താലൂക്ക് ആശുപത്രിയിൽ നടന്ന ക്യാമ്പിൽ 13 പേർ പങ്കെടുത്തു. ഡോ. ശിവദാസ്, ഡോ. ജെഫി ജോർജ് എന്നിവർ പുരുഷ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി.

ജില്ലാ മെഡിക്കൽ ഓഫീസിലെ ആർ.സി.എച്ച് ഓഫീസർ ഡോ. കെ.എൻ സതീഷ്, കോതമംഗലം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സാം പോൾ, എം.സി.എച്ച് ഓഫീസർ റഷീദ, ലേഡി ഹെൽത്ത് സൂപ്പർവൈസർ എ.എം മൈമു, പി.ആർ.ഒ എ.പി അനൂപ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അജേഷ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ജോജി തോമസ്, ആരോഗ്യപ്രവർത്തകർ ആശാപ്രവർത്തകർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *