വനിതകള്‍ക്ക് സൗജന്യ തയ്യല്‍ മെഷീനുമായി ഫെഡറല്‍ ബാങ്ക്

Spread the love

കൊച്ചി: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വനിതകളെ സ്വയംതൊഴില്‍ സംരംഭകരാക്കുക എന്ന ലക്ഷ്യത്തോടെ ഫെഡറല്‍ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ വിഭാഗം നടത്തുന്ന ഫെഡറല്‍ സ്‌കില്‍ അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയായ 30 വനിതകള്‍ക്ക് തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു. കച്ചേരിപ്പടി വിമലാലയത്തില്‍ നടന്ന ചടങ്ങ് ഫെഡറല്‍ ബാങ്കിന്റെ ഇന്റര്‍നല്‍ ഓഡിറ്റ് വിഭാഗം വൈസ് പ്രസിഡന്റ് തുഷാര വി എം ഉദ്ഘാടനം ചെയ്തു.

‘അവസരങ്ങളെ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തി നമുക്കുതകുന്ന തരത്തില്‍ മാറ്റുന്നിടത്താണ് ഓരോ വ്യക്തിയും വിജയിക്കുന്നത്. ഒരു ബാങ്കെന്ന നിലയില്‍, സമൂഹത്തിന് മികച്ച അവസരങ്ങള്‍ ഒരുക്കി നല്‍കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. പരിശീലനം പൂര്‍ത്തീകരിച്ച ഏവര്‍ക്കും മികച്ച ഭാവി ആശംസിക്കുന്നു.’- തുഷാര വി. എം പറഞ്ഞു.

സന്നദ്ധസേവനരംഗത്ത് മികച്ച മാതൃകകള്‍ പടുത്തുയര്‍ത്തിയ ഫെഡറല്‍ ബാങ്ക്, സ്‌കില്‍ അക്കാദമിവഴി നിരവധി വനിതകളെ സംരഭകരാക്കി മാറ്റി. ശതമാനക്കണക്കില്‍ ഏറ്റവും കൂടുതല്‍ വനിതാജീവനക്കാരുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ രാജ്യത്തുതന്നെ മൂന്നാം സ്ഥാനത്തെത്താനും ഫെഡറല്‍ ബാങ്കിനായി. ചടങ്ങില്‍ ബാങ്കിന്റെ സിഎസ്ആര്‍ മേധാവി അനില്‍ സി ജെ, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് പ്രവീണ്‍ കെ. എല്‍, സിഎസ്ആര്‍ വിഭാഗം മാനേജര്‍ മെലിന്‍ഡ പി. ഫ്രാന്‍സിസ്, ഫെഡറല്‍ സ്‌കില്‍ അക്കാദമി ഹെഡ് ജയന്തി കൃഷ്ണചന്ദ്രന്‍, സ്വയംതൊഴില്‍ പരിശീലകന്‍ സജീവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Photo Caption: ഫെഡറൽ ബാങ്കിന്റെ സ്കിൽ അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ വനിതകൾക്കുള്ള തയ്യൽ മെഷീൻ വിതരണം ബാങ്കിന്റെ ഇൻ്റേണൽ ഓഡിറ്റ് വിഭാഗം വൈസ് പ്രസിഡന്റ് തുഷാര വി എം ഉദ്ഘാടനം ചെയ്യുന്നു. ഫെഡറൽ ബാങ്ക് സിഎസ്ആർ മേധാവി അനിൽ സി ജെ, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് പ്രവീൺ കെ. എൽ, സിഎസ്ആർ വിഭാഗം മാനേജർ മെലിൻഡ പി. ഫ്രാൻസിസ്, സ്വയംതൊഴിൽ പരിശീലകൻ സജീവൻ തുടങ്ങിയവർ സമീപം.

Ajith V Raveendran

Author

Leave a Reply

Your email address will not be published. Required fields are marked *