മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സ്വയംതൊഴില്‍ വായ്പ

Spread the love

കരുനാഗപ്പള്ളി താലൂക്കില്‍ഉള്‍പ്പെട്ട എല്ലാ മതന്യൂനപക്ഷ വിഭാഗത്തില്‍പെട്ട (ക്രിസ്ത്യന്‍, മുസ്ലിം) 18 നും 55 നും മധ്യേ പ്രായമുള്ളവരില്‍ നിന്നും കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ സ്വയംതൊഴില്‍ വായ്പക്ക് അപേക്ഷ ക്ഷണിച്ചു.

ഗ്രാമപ്രേദേശത്തു വസിക്കുന്ന 98,000 രൂപയില്‍ താഴെയും നഗരപ്രേദേശത്തു വസിക്കുന്ന 1,20,000/ രൂപയില്‍ താഴെയും കുടുംബവാര്‍ഷിക വരുമാനമുള്ളവര്‍ക്ക് പരമാവധി 20 ലക്ഷം രൂപ വരെ ആറ് ശതമാനം പലിശനിരക്കില്‍ വായ്പ അനുവദിക്കും. എട്ട് ലക്ഷത്തിനു താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ള പുരുഷ•ാര്‍ക്ക് എട്ട് ശതമാനം പലിശ നിരക്കിലും സ്ത്രീകള്‍ക്ക് ആറ് ശതമാനം പലിശ നിരക്കിലും പരമാവധി 30 ലക്ഷം രൂപ വായ്പ ലഭിക്കും.

കെ എസ് ബി സി ഡി സി കരുനാഗപ്പള്ളി ഓഫീസില്‍ നടപ്പാക്കി വരുന്ന മറ്റു വായ്പ പദ്ധതികള്‍ വിദ്യാഭ്യാസ – നിര്‍മാണ വായ്പ, സുവര്‍ണശ്രീ, വിവാഹ ധനസഹായ വായ്പ, ബിസിനസ് ഡെവലപ്മെന്റ് വായ്പ, ഉദ്യാഗസ്ഥര്‍ക്കായി വ്യക്തിഗത വായ്പ, വാഹന വായ്പ തുടങ്ങിയവയാണ്. (വസ്തു ജാമ്യമോ, ഉദ്യോഗസ്ഥ ജാമ്യമോ നല്‍കാം. അപേക്ഷ ഫോമിനും വിവരങ്ങള്‍ക്കും കരുനാഗപ്പള്ളി കോര്‍പ്പറേഷന്‍ ഉപജില്ലാ ഓഫീസ്. ഫോണ്‍. 0476-2951037, 6282013846.

Author

Leave a Reply

Your email address will not be published. Required fields are marked *