കൊച്ചി: ന്യൂഡെൽഹി സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റി(സിഎസ്ഇ)ന്റെ ദേശീയ ഗ്രീൻ സർട്ടിഫിക്കറ്റിനു തിരുവാണിയൂർ ഗ്ലോബൽ പബ്ലിക്ക് സ്കൂൾ അർഹമായി. തുടർച്ചയായി രണ്ടാം തവണയാണ് ഗ്ലോബൽ പബ്ലിക് സ്കൂൾ ദേശീയ ഗ്രീൻ സർട്ടിഫിക്കറ്റ് കരസ്ഥമാക്കുന്നത്. ഈ മാസം 30നു ന്യൂഡൽഹി ഹാബിറ്റാറ്റ് സെന്ററിൽ നടക്കുന്ന ഗ്രീൻ സ്കൂൾസ് കാർണിവൽ – 2024ൽ ബഹുമതി സമ്മാനിക്കും.
സ്കൂളിന്റെ പരിസ്ഥിതി സൗഹൃദ – സംരക്ഷണ സേവനങ്ങളും റിസോഴ്സസ് മാനേജ്മെന്റും വിലയിരുത്തിയാണ് സിഎസ്ഇ ഗ്രീൻ സർട്ടിഫിക്കറ്റ് സമ്മാനിക്കുന്നത്. വായു, വെള്ളം, ഊർജ്ജം, ഭക്ഷണം, മാലിന്യം, ഭൂമി തുടങ്ങി ആറു മേഖലകളിലെ പ്രവർത്തനങ്ങളും സമീപനങ്ങളുമാണ് സിഎസ്ഇ കർശന പരിശോധനയ്ക്കു വിധേയമാക്കി മൂല്യനിർണ്ണയം നടത്തിയത്. 6,7,8 ക്ലാസുകളിലെ വിദ്യാർത്ഥികൾ പരിസ്ഥിതി സൗഹൃദ – സംരക്ഷണ പ്രവർത്തനങ്ങളിൽ ഭാഗഭാക്കായി.
വൈസ് പ്രിൻസിപ്പാൾ സൂസന്ന സുനിലിന്റെ മേൽനോട്ടത്തിൽ ദി ഗ്രീൻ സ്കൂൾ കോ ഓർഡിനേറ്റർ കുസും റിച്ചാർഡ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
AISHWARYA