രമേശ് ചെന്നിത്തലയുടെ കേന്ദ്രബഡ്ജറ്റ് പ്രതികരണം

Spread the love

തിരു : സ്വതന്ത്രഇന്ത്യ കണ്ട ഏറ്റവും ദുർബലമായ ഇടക്കാല ബഡ്ജറ്റാണ് ഇത്തവണത്തേത് എന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.
58 മിനിറ്റ് മാത്രം നീണ്ട് നിന്ന ബഡ്ജറ്റ് പ്രസംഗത്തിൽ യുവാക്കളെയും സ്ത്രീകളെ നിർമല സീതാരാമൻ പാടേ മറന്നു.
എന്നാൽ കോർപ്പറേറ്റുകൾക്കും വൻകിടക്കാർക്കും വാരിക്കോരി നൽകാനാണ് മേദി സർക്കാർ ബഡ്ജറ്റിൽ ഏറെ ശ്രദ്ധ ചെലുത്തിയിരിക്കുന്നത്.
എക്കണോമിക് സർവ്വേ പോലും നടത്താതെ 20 കോടി ജനങ്ങളെ ദാരിദ്ര രേഖക്ക് മുകളിൽ കൊണ്ട് വന്നു എന്ന് ബഡ്റ്റിൽ പറയാൻ എങ്ങനെ കഴിയും ? ‘ഇതെല്ലാം പാർലമെൻ്റ് ഇലക്ഷൻ ലക്ഷ്യം വെച്ച് കൊണ്ടുള്ള വാചക കസർത്തുമാത്രമാണ്. സംസ്ഥാനങ്ങളെ പൂർണ്ണമായും അവഗണിച്ചു.
സാധാരണ ബഡ്ജറ്റിന് മുന്നോടിയായുള്ള
എക്കണോമിക് സർവ്വേ പോലും നടത്താതെ രാജ്യത്തിൻ്റെ യാഥാർത്ഥ്യം മറച്ച് വെച്ച് കൊണ്ടും ഇലക്ഷൻ ലക്ഷ്യം വെച്ച് കൊണ്ടുള്ളതുമാണ് ബജറ്റ് . മോദിയെന്ന വ്യക്തിയെ വാനോളം പുകഴ്ത്താൻ മാത്രമുള്ള ഭാവന ശൂന്യമാണ്.
കാര്യമായ പ്രഖ്യാപനങ്ങൾ ഇല്ലാതെ കഴിഞ്ഞ 10 വർഷത്തെ ബി ജെ പി സർക്കാരിൻ്റെ വികസ നേട്ടം ചൂണ്ടിക്കാട്ടി സർക്കാർ ചിലവിൽ ബി.ജെ.പിയുടെ ഒരു മിനി പ്രകടന പത്രികമാണ് ഇടക്കാല ബഡ്ജറ്റെന്ന് രമേശ് ചെന്നിത്തല പറഞ്ഞു

 

Author

Leave a Reply

Your email address will not be published. Required fields are marked *