അന്താരാഷ്ട്ര വനിതാദിനം: രാത്രി നടത്തം സംഘടിപ്പിച്ചു

Spread the love

വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് രാത്രി നടത്തം, ബോധവത്ക്കരണ ക്ലാസ്, സ്വയം പ്രതിരോധ പരിശീലനം എന്നിവ സംഘടിപ്പിച്ചു. സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്നാരംഭിച്ച രാത്രി നടത്തം ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ഫാള്ഗ് ഓഫ് ചെയ്തു. രാത്രി നടത്തം കല്‍പ്പറ്റ ചെമ്മണ്ണൂര്‍ ജംഗ്ഷനിൽ അവസാനിച്ചു. ജനപ്രതിനിധികള്‍, റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ അംഗങ്ങള്‍, അങ്കണവാടി ജീവനക്കാര്‍, വിവിധ വകുപ്പിലെ ജീവനക്കാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ രാത്രി നടത്തത്തില്‍ പങ്കെടുത്തു.

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന ബോധവത്കരണ പരിപാടി എ.ഡി.എം കെ.ദേവകി ഉദ്ഘാടനം ചെയ്തു. വനിതകള്‍ക്ക് വിദ്യാഭ്യാസം, തൊഴില്‍ നൈപുണ്യം, ലിംഗസമത്വം എന്ന വിഷയത്തില്‍ അഡ്വ.കെ പ്രമോദന്‍ ബോധവത്ക്കരണ ക്ലാസ് നടത്തി. വിവിധ മേഖലകളില്‍ മിക്ച്ച പ്രവര്‍ത്തനം കാഴ്ചവെച്ച വനിതകളെ പരിപാടിയില്‍ ആദരിച്ചു. വനിത പോലീസ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സ്വയം പ്രതിരോധ പരിശീലനവും സംഘടിപ്പിച്ചു. ജില്ലാ വനിതശിശുവികസന ഓഫീസര്‍ ജെ.മോഹന്‍ദാസ്, ഐ.സി.ഡി.എസ് സെല്‍ സീനിയര്‍ സൂപ്രണ്ട് വി.സി സത്യന്‍, വനിത ശിശുവികസന വകുപ്പ് സീനിയര്‍ ക്ലര്‍ക്ക് കെ.ബബിത, ജെ.എസ് ശ്രീജിത്ത് ബിലായ് എന്നിവര്‍ സംസാരിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *