ഓർഡർ സോഫ്റ്റ്‌വെയർ: ജീവനക്കാരുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാത്ത സ്ഥാപനമേധാവികൾക്കെതിരെ കർശന നടപടി

Spread the love

2024 ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പോളിംഗ് ഉദ്യോഗസ്ഥരുടെ നിയമന വിവരങ്ങൾ അപ്‌ലോഡ് ചെയ്യേണ്ട ഓർഡർ സോഫ്റ്റ് വെയറിൽ മാർച്ച് 23നകം ജീവനക്കാരുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാത്ത സ്ഥാപനമേധാവികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് അറിയിച്ചു.

എല്ലാ കേന്ദ്ര-സംസ്ഥാന സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളും കേന്ദ്ര സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളും order.ceo.kerala.gov.in എന്ന സൈറ്റ് മുഖേന ഓർഡർ സോഫ്റ്റ് വെയറിൽ രജിസ്റ്റർ ചെയ്യേണ്ടതും രജിസ്ട്രേഷൻ അംഗീകരിച്ചാലുടൻ തന്നെ തങ്ങളുടെ ഓഫീസിലെ ജീവനക്കാരുടെ വിവരങ്ങൾ സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നു എന്ന് സ്ഥാപനമേധാവികൾ ഉറപ്പാക്കേണ്ടതുമാണ്.

ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തങ്ങളുടെ പരിധിയിലുള്ള എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ വിവരങ്ങൾ മാർച്ച് 25നകം കളക്ടറേറ്റിൽ ലഭ്യമാക്കേണ്ടതാണ്. ഈ വിഷയത്തിൽ വീഴ്ച വരുത്തുന്ന സ്ഥാപന മേധാവികൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതായിരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *