വാഷിംഗ്ടൺ ഡി സി : 2024- 2026 കാലയളവിൽ ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് ടെക്സാസിൽ നിന്നും റജി വി .കുര്യൻ മത്സരിക്കുന്നു. ഡോ. കല ഷഹി പ്രസിഡൻ്റായി മത്സരിക്കുന്ന പാനലിലാണ് ടെക്സാസിലെ സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവമായ റജി വി കുര്യൻ മത്സരിക്കുന്നത്. 2007 ൽ ഹ്യൂസ്റ്റൺ ഏരിയയിൽ സാമൂഹ്യ പ്രവർത്തനത്തിന് തുടക്കമിട്ട റജി വി കുര്യൻ പ്രധാനമായും അദ്ധ്യാത്മിക രംഗത്തായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. മാർത്തോമ സഭാ പ്രവർത്തനങ്ങളിൽ സജീവമായ അദ്ദേഹം 2017 മുതൽ 2019 വരെ മാർത്തോമാ സഭാ മണ്ഡലം പ്രതിനിധിയായിരുന്നു.
ഓയിൽ, ഗ്യാസ് മേഖലയിൽ ബിസിനസ് സംരംഭങ്ങൾക്ക് തുടക്കമിടുകയും ആ രംഗത്ത് വലിയ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്ത റജി വി കുര്യൻ, വിവിധ അന്താരാഷ്ട്ര ബിസിനസ് സംരംഭങ്ങളിലും പങ്കാളിയാണ്. ആത്മീയത, ബിസിനസ് എന്നിവ പരസ്പര പൂരകങ്ങൾ അല്ലെങ്കിലും ദൈവം തനിക്കായി ഒരുക്കിയ അവസരങ്ങളിലൂടെ ലഭിക്കുന്ന നേട്ടം മറ്റുള്ളവർക്കുമായി പങ്കുവെയ്ക്കാനും ശ്രമിക്കുന്നു. വലിയ ഒരു ചാരിറ്റി ശൃഖല തന്നെ അദ്ദേഹത്തിനുണ്ട്. എച്ച് ഐ. വി, എയ്ഡ്സ് ബാധിതരായ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും സഹായം നൽകുന്ന “പ്രേഷിത ചാരിറ്റബിൾ ട്രസ്റ്റ്” രൂപവൽക്കരിക്കുവാനും ഈ മേഖലയിൽ ദുരിതമനുഭവിക്കുന്ന കുടുംബത്തിന് താങ്ങും തണലുമാകാൻ അദ്ദേഹത്തിന് സാധിച്ചു. ഈ സംഘടനയുടെ പ്രസിഡൻ്റ് ആയി പ്രവർത്തിക്കുന്ന അദ്ദേഹത്തിന് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ഇനിയും സജീവമാകാൻ സാധിക്കും .
അസ്സോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ ബിൽഡിംഗ് കമ്മറ്റി അംഗമായി സജീവ പ്രവർത്തനം കാഴ്ചവെച്ചതു കൂടാതെ ഇന്ത്യൻ പ്രാദേശിക കമ്യൂണിറ്റികളുടെ നിരവധി പ്രശ്നങ്ങളിൽ ഇടപെടുകയും അവയുടെ പരിഹാരത്തിനായി ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഫൊക്കാനയുടെ റീജിയണൽ വൈസ് പ്രസിഡൻ്റായി പ്രവർത്തിച്ചിട്ടുള്ള താന്‍ ഫൊക്കാന നാഷണൽ കമ്മറ്റിയിലേക്ക് മത്സരിക്കുമ്പോൾ ഒരു പ്രൊഫഷണൽ ടീമിനൊപ്പം മത്സരിക്കുന്നതിൻ്റെ ചാരിതാർത്ഥ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കൻ മലയാളി സമൂഹത്തിൻ്റെ ഏത് പ്രശ്നങ്ങൾക്കും വ്യക്തിപരമായും സംഘടനാപരമായും തനിക്ക് ചെയ്യാൻ കഴിയുന്ന സേവന പ്രവർത്തനങ്ങൾ തുടരുവാൻ ഫൊക്കാനയിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റജി വി കുര്യൻ്റെ സ്ഥാനാർത്ഥിത്വം ഡോ. കല ഷഹി നേതൃത്വം നൽകുന്ന ടീം ലെഗസിക്ക് മുതൽകൂട്ടാകും എന്നതിൽ സംശയമില്ല. നിരവധി പ്രവർത്തനങ്ങളിലൂടെ സംഘടനാ പാടവവും , നേതൃത്വ പരതയും കൈമുതലായുള്ള റജി വി കുര്യനെ ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് സ്ഥാനാർത്ഥിയായി ലഭിച്ചതിൽ അഭിമാനമുണ്ട്.
അദ്ദേഹത്തിൻ്റെ സേവന പ്രവർത്തനങ്ങൾ ഫൊക്കാനയ്ക്ക് മുതൽക്കൂട്ടായിരിക്കുമെന്ന് ഫൊക്കാന 2024 – 2026 പ്രസിഡൻ്റ് സ്ഥാനാർത്ഥി കല ഷഹി, സെക്രട്ടറി സ്ഥാനാർത്ഥി ജോർജ് പണിക്കർ, ട്രഷറർ സ്ഥാനാർത്ഥി രാജൻ സാമുവേൽ, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റോയ് ജോർജ്, അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ബിജു തൂമ്പിൽ, അസ്സോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി സന്തോഷ് ഐപ്പ്, അഡീഷണല്‍ അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ഡോ. അജു ഉമ്മൻ, അഡീഷണല്‍ അസ്സോസിയേറ്റ് ടഷറര്‍ സ്ഥാനാര്‍ത്ഥി ദേവസ്സി പാലാട്ടി, വിമൻസ് ഫോറം ചെയർ സ്ഥാനാര്‍ത്ഥി നിഷ എറിക്, നാഷണൽ കമ്മിറ്റി അംഗങ്ങൾ, റീജിയണൽ നാഷണൽ കമ്മിറ്റി സ്ഥാനാർത്ഥികൾ ആയ ഡോ ഷെറിൻ വര്‍ഗീസ് ,റോണി വര്‍ഗീസ് ,ഫിലിപ്പ് പണിക്കർ , രാജു എബ്രഹാം , വര്‍ഗീസ് തോമസ് ,ജോയി കുടാലി , അഖിൽ വിജയ് , ഡോ നീന ഈപ്പൻ , ജെയ്സൺ ദേവസിയ , ഗീത ജോർജ് , അഭിലാഷ് പുളിക്കത്തൊടി ,ഫിലിപ്പോസ് തോമസ് , രാജേഷ് വല്ലത്ത് , വരുൺ നായർ , റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ലിന്റോ ജോളി, റോയ് ജോർജ്, പ്രിന്‍സണ്‍ പെരേപ്പാടൻ, ഫാൻസിമോൾ പള്ളത്തു മഠം, ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങൾ ആയി മത്സരിക്കുന്ന ഡോ. ജേക്കബ് ഈപ്പന് , അലക്സ് എബ്രഹാം യൂത്ത് കോഓർഡിനേറ്റർ ആയ ക്രിസ്ല ലാൽ എന്നിവര്‍ അഭിപ്രായപ്പെട്ടു. പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ബെൻ പോൾ, ലിന്റോ ജോളി, റോയ് ജോർജ്, പ്രിന്‍സണ്‍ പെരേപ്പാടൻ, ട്രസ്റ്റീ ബോര്‍ഡ് അംഗമായി മത്സരിക്കുന്ന ഡോ. ജേക്കബ് ഈപ്പന് എന്നിവര്‍ അഭിപ്രായപ്പെട്ടു.
റിപ്പോര്‍ട്ട്: ജോർജ് പണിക്കർ