തിരുവനന്തപുരം : തിരഞ്ഞെടുപ്പ് വാഗ്ദാനമായി രാഹുൽ ഗാന്ധി പ്രഖ്യാപിച്ച അഞ്ചു “മഹിള ന്യായ്” – കൈ തരും 5 ഗ്യാരണ്ടിയുടെ സംസ്ഥാന തല പോസ്റ്റർ ലോഞ്ച് കെ.പി.സി.സി ഓഫീസിൽ നടന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി, കെ.പി.സി.സി. ആക്ടിംഗ് പ്രസിഡണ്ട് എം.എം. ഹസ്സൻ, പ്രതിപക്ഷ
നേതാവ് വി.ഡി. സതീശൻ, പ്രവർത്തക സമതി അംഗം രമേശ് ചെന്നിത്തല, മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം.പി, കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ ടി.യു. രാധാകൃഷ്ണൻ, ജി.എസ്.ബാബു എന്നിവരാണ് ലോഞ്ചിംഗ് നിർവ്വഹിച്ചത്. പാവപ്പെട്ട കുടുംബത്തിലെ ഒരു സ്ത്രീക്ക് ഒരു ലക്ഷം രൂപ, സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന് പഞ്ചായത്തുകളിൽ പ്രത്യേക ഓഫീസ്, കേന്ദ്ര സർക്കാർ നിയമനങ്ങളിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം, അംഗൻവാടി, ആശ വർക്കർ, പാചക തൊഴിലാളികൾ എന്നിവരുടെ വേതനം ഇരട്ടിയാക്കും, വനിത ഹോസ്റ്റലുകളുടെ എണ്ണം ഇരട്ടിയാക്കുക എന്നിവയാണ് പ്രധാന മഹിള ഗ്യാരണ്ടികൾ. കോൺഗ്രസിന്റെ ഗ്യാരണ്ടികൾ സ്ത്രീകളിലേക്ക് എത്തിക്കുന്നതിന് മഹിള കോൺഗ്രസ് പ്രത്യേക പ്രചരണ പരിപാടികളും, ഭവന സന്ദർശനത്തിലൂടെ ജനങ്ങളിലേക്ക് കോൺഗ്രസിന്റെ ഗ്യാരണ്ടികൾ എത്തിക്കുമെന്നു ജെബി മേത്തർ എം.പി. അറിയിച്ചു. പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കെ.പി.സി.സി നിർദ്ദേശിച്ച പ്രകാരം പ്രത്യേകം ചേർന്ന മഹിള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി യോഗത്തിലായിരുന്നു ചടങ്ങ്.
ജെബി മേത്തർ എം.പി.
മഹിള കോൺഗ്രസ്
സംസ്ഥാന പ്രസിഡണ്ട്
9846290099