ഐസിഐസിഐ ലൊംബാര്‍ഡ് പോളിസി ബസാറുമായി പങ്കാളിത്തം പ്രഖ്യാപിച്ചു

Spread the love

പങ്കാളിത്തം ഒരു കോടി ഉപഭോക്താക്കളെ ലക്ഷ്യമിട്ട്.

മുംബൈ, ഏപ്രില്‍ 10, 2024: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയായ ഐസിഐസിഐ ലൊംബാര്‍ഡും ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് പ്ലാറ്റ്‌ഫോമായ പോളിസിബസാറും ഒന്നിച്ച് പ്രവര്‍ത്തിക്കും. ഐസിഐസിഐ ലൊബാര്‍ഡിന്റെ വിശാലമായ ഉത്പന്നനിരയും പോളിസിബസാറിന്റെ വിശാലമായ സാന്നിധ്യവും ഒരുമിച്ച് കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്.

മോട്ടോര്‍ ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ട്രാവല്‍ ഇന്‍ഷുറന്‍സ്, ഹോം ഇന്‍ഷുറന്‍സ്, ബിസിനസ് ഇന്‍ഷുറന്‍സ് എന്നിവ ഉള്‍പ്പടെയുള്ള വിപുലമായ ഇന്‍ഷുറന്‍സ് ഉത്പന്നങ്ങളാണ് ഐസിഐസിഐ ലൊംബാര്‍ഡിനുള്ളത്. ഒരു കോടിയോളം ഉപഭോക്താക്കളിലേക്ക് ഈ സഹകരണത്തോടെ ഉത്പന്നങ്ങള്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. പോളിസിബസാര്‍ പ്ലാറ്റ്‌ഫോം, പോളിസിബസാര്‍ഡോട്ട്‌കോം എന്നിവയിലൂടെ റീട്ടെയില്‍ ഉപഭോക്താക്കളിലേക്കും പിബി പങ്കാളികളിലേയ്ക്കും വ്യാപകമാക്കുകയാണ് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യം.

ഇന്‍ഷുറന്‍സ് വിതരണം വര്‍ധിപ്പിക്കാന്‍ ഈ പങ്കാളിത്തം ഉപകരിക്കും. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ സമഗ്രമായ കവറേജ് രാജ്യത്തിന്റെ എല്ലായിടത്തുമെത്തുന്നു.

‘ഗുഡി പഡ്‌വയുടെ സവിശേഷമായ സന്ദര്‍ഭത്തില്‍ നൂതനമായ ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നതിന് പോളിസിബസാറുമായി കൈകോര്‍ക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഇന്‍ഷുറന്‍സിന്റെ വ്യാപനത്തില്‍ ഡിജിറ്റല്‍ സംവിധാനത്തിന്റെ പങ്ക് തിരിച്ചറിഞ്ഞുകൊണ്ട്, ഇന്‍ഷുറന്‍സ്

വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് ആക്‌സസ് ചെയ്യാവുന്നതും സമഗ്രവുമായ പ്ലാറ്റ്‌ഫോം വാഗ്ദനം ചെയ്തുകൊണ്ട് ഇന്‍ഷുറന്‍സ് ജനാധിപത്യവത്കരിക്കുക എന്നതാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ഞങ്ങളുടെ സമര്‍പ്പണത്തിന് ഇത് അടിവരയിടുന്നു. ഒരു കോടി ഉപഭോക്താക്കളെ ശാക്തീകരിക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷം’ ഐസിഐസിഐ ലൊംബാര്‍ഡിന്റെ റീട്ടെയില്‍ ആന്‍ഡ് ഗവണ്‍മെന്റ് ബിസിനസ് ചീഫ് ആനന്ദ് സിംഗി പറഞ്ഞു.

ഐസിഐസിഐ ലൊംബാര്‍ഡിനെ പോളിസി ബസാറിലേക്ക് സ്വാഗതംചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് പിബി ഫിന്‍ടെക് ജോയിന്റ് ഗ്രൂപ്പ് സിഇഒ സര്‍ബ്വീര്‍ സിംഗ് പറഞ്ഞു. ഈ പങ്കാളിത്തം ഐസിഐസിഐ ലൊംബാര്‍ഡിന്റെ ഇന്‍ഷുറന്‍സ് ഉത്പന്നങ്ങളും ഉപഭോക്തൃ സേവനങ്ങളും ഞങ്ങളുടെ ഉപഭോക്താക്കളിലെത്തിക്കും. ‘2047ഓടെ രാജ്യത്തെ എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ്’ എന്ന കാഴ്ചപ്പാട് മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ഞങ്ങളുടെ പങ്കാളിത്ത പ്രതിബദ്ധതയും ഇത് വ്യക്തമാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SUCHITRA AYARE

Author

Leave a Reply

Your email address will not be published. Required fields are marked *