തിരുവനന്തപുരം : വികലാംഗ പെന്ഷന് വികലാംഗരുടെ അവകാശമാണെന്നും അത് ഔദാര്യമല്ലെന്നും ഡിഏപിസി സംസ്ഥാന പ്രസിഡന്റ് കൊറ്റാമം വിമല്‍കുമാര്‍. ഭിന്നശേഷി സംരക്ഷണ നിയമത്തില്‍ പോലും വികലാംഗര്‍ക്ക് പെന്ഷന് നല്‍കണമെന്നും അത് മറ്റുള്ള സാമൂഹ്യ സുരക്ഷാ പെന്‍ഷനില്‍ നിന്നും 25 ശതമാനം കൂടുതല്‍ നല്‍കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.(2016RPWD Act) ഇത്തരം നിയമം നിലനില്ക്കുമ്പോള് ക്ഷേമപെന്ഷന് അവകാശമല്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു