ഗാർലാൻഡ് (ഡാളസ് ) : ഗാർലാൻഡ് സെന്റ് തോമസ് സീറോ മലബാർ ചർച്ചിൽ നിറഞ്ഞ സദസ്സിൽ :” ദി ഹോപ്പ്
എന്ന മലയാളം ഫീച്ചർ ഫിലിം സൗജന്യമായി പ്രദർശിപ്പിച്ചു. ക്രസ്തീയ വിശ്വാസത്തിനു ഊന്നൽ നൽകി നിർമിച്ച ഈ ചിത്രം നിർമിച്ചിരിക്കുന്നത് ലോഗോ ഫിലിംസ് ബാനറിൽ ജോയ് കല്ലൂക്കാരനാണ് .രണ്ടു മണിക്കൂർ നീണ്ടു നിൽക്കുന്ന ചിത്രം കാണികളെ ചിന്തിപ്പിക്കുന്നതിനും, വിശ്വാസത്തിൽ ഉറപ്പിക്കുന്നതിനും മതിയായ ചേരുവകൾ ചേർത്താണ് നിർമിച്ചിരിക്കുന്നത്
ബോംബയിലെ കമ്പ്യൂട്ടർ കമ്പനിയിൽ നിന്നും ജോലി രാജിവെച്ച് പുതിയൊരു കമ്പനി ആരംഭിച്ചുവെങ്കിലും ഇതിൽ നിന്നൊന്നും തനിക്കു പൂർണ സന്തോഷം ലഭിച്ചില്ല എന്നാൽ ചാലക്കുടിയിൽ ഡിവൈൻ റിട്രീറ്റ് സെൻററിൽ ഒരു ആഴ്ച നീണ്ടുനിന്ന ധ്യാനത്തിൽ പങ്കെടുതാണ് ജീവിതത്തിൽ ഒരു വ്യതിയാനം
സംഭവിക്കുവാൻ ഇടയാക്കിയത് .പിന്നീട് ജീവിതത്തെ കുറിച്ചും അന്ത്യ ന്യായവിധിയെകുറിച്ചും അറിയുന്നത് ബൈബിൾ പഠിക്കുവാൻ ആരംഭിച്ചു. തുടർന്ന് അന്ത്യന്യായവിധിയെ കുറിച്ച് ഒരു മൂവി നിർമിച്ചു.അതിൽ നിന്നും നിന്നും പ്രചോദനമുൾക്കൊണ്ടാണ് കോവിഡ് കാലത്ത് ” ദി ഹോപ്പ്” എന്ന മലയാളം ഫീച്ചർ ഫിലിം നിർമിച്ചത് മൂന്നു കോടി ചെലവഴിച്ചു നിർമിച്ച ഈ ഹ്രസ്വചിത്രം ഇതുവരെ ഔദ്യോഗികമായി പ്രദർശനം ആരംഭിച്ചിട്ടില്ലെന്നും നിരവധി സ്ഥലങ്ങളിൽ സൗജന്യമായി പ്രദര്ശിപ്പിക്കുവാൻ അവസരം ലഭിച്ചു എന്നും ഇപ്പോൾ ലോഗോ ഫിലിംസ് എന്ന പേരിൽ ഒരു കമ്പനി തുടങ്ങി പ്രവർത്തനങ്ങൾ കൂടുതൽ സജീവമായി മുന്നോട്ടു കൊണ്ടു പോകുന്നതായി അദ്ദേഹം ആമുഖ പ്രസംഗത്തിൽ പറഞ്ഞു
സെൻറ് തോമസ് സീറോ മലബാർ ചർച്ച് വികാരി ഫാദർ ജോൺ മേലേപ്പുറം ഇടവകക് വേണ്ടി നന്ദി പറഞ്ഞു പറഞ്ഞു സണ്ണി കൊച്ചുപറമ്പിൽ, ടോണി നെല്ലുവെലിൽ ,ബെന്നി ജോൺ,എന്നിവരാണ് ഇതിൻറെ പ്രവർത്തനം വിജയിപ്പിക്കുന്നതിൻറെ പിന്നിൽ സജീവമായി പ്രവർത്തിച്ചത്.
ലോകത്തിൽ ഏറ്റവും അധികം പ്രചാരമുള്ള ബൈബിളും, ബൈബിളിലൂടെ നന്മതിന്മകളെ തിരിച്ചറിയാൻ എല്ലാ മാധ്യമങ്ങളും അതാത് കാലഘട്ടത്തിനനുസരിച്ച് ശ്രമിച്ചിട്ടുണ്ട്. ‘ഹോപ്പ്” എന്ന സിനിമ, ഫോട്ടോഗ്രാഫിയും ബാഗ്രൗണ്ട് സ്കോറും വളരെ നന്നായി ചെയ്തിട്ടുണ്ട്. എന്നാൽ ആശയ ആവിഷ്കാരത്തിന്, ഒരു പുതുമയും അവകാശപ്പെടാനില്ല. നായകൻ ജോൺ എബ്രഹാമിന്റെ മകൻറെ സ്റ്റാർട്ട് കമ്പനിയും അതുമായി ബന്ധപ്പെട്ട, ഇന്റർവ്യൂ, കല്യാണ നിശ്ചയവും കഥയുമായി ഒട്ടും തീർത്തും അനുയോജ്യമായിരിക്കുന്നുവെന്നു പ്രദര്ശനത്തിന് ശേഷം ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രസിഡന്റ് സണ്ണി മാളിയേക്കൽ അഭിപ്രായപ്പെട്ടു.
ദൈവീക അത്ഭുത രോഗശാന്തിയും മനുഷ്യ ജീവിതങ്ങളിൽ ദൈവം വരുത്തുന്ന മാനസാന്തരവും, മരണാനന്തര ജീവിതത്തെക്കുറിച്ച് പ്രേക്ഷകരുടെ മനസ്സിൽ അവബോധവും സൃഷ്ടിക്കുന്ന ഒരു മികച്ച കലാസൃഷ്ടിയാണ് ” ദി ഹോപ്പ് എന്ന ഈ മലയാള ചിത്രം . പല പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് നിർമ്മിച്ച ഈ ചിത്രം അതിൻറെ ഉദ്ദേശം വിജയകരമായി നടപ്പാക്കി എന്നതിൽ ഇതിൻറെ അണിയറ പ്രവർത്തകർക്ക് തികച്ചും അഭിമാനിക്കാം.കേരളം ലിറ്റററി സൊസൈറ്റി വൈസ് പ്രസിഡന്റ് സിജു വി ജോർജ് അഭിപ്രായപ്പെട്ടു.