തൃശൂര്‍ പൂരം: പൊലീസ് അനധികൃതമായി ഇടപെടുന്നത് എന്തിന്? – പ്രതിപക്ഷ നേതാവ്

Spread the love


പ്രതിപക്ഷ നേതാവ് പറവൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനം (20/04/2024)

പറവൂര്‍(കൊച്ചി) :  എല്ലാ മതജാതി വിഭാഗങ്ങളിലും പെട്ട ആളുകള്‍ ഓടിയെത്തുന്ന സെക്യുലറായ ഉത്സവമാണ് തൃശൂര്‍ പൂരം. അതിനെ

വര്‍ഗീയവത്ക്കരിക്കാനുള്ള ശ്രമത്തിന് സര്‍ക്കാര്‍ കുടപിടിക്കുകയാണ്. തൃശൂര്‍ പൂരം നടത്തിപ്പിന് കോടതി ഇടപെട്ട് ഒരു സംവിധാനമുണ്ടാക്കിയിട്ടുണ്ട്. എന്തിനാണ് പൊലീസ് അനധികൃതമായി ഇടപെടുന്നത്? പൊലീസിനെ ഇടപെടുത്തി ബി.ജെ.പിക്ക് അനുകൂലമായ സാഹചര്യം ഉണ്ടാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ബി.ജെ.പി നടത്തുന്ന വര്‍ഗീയ ധ്രുവീകരണം തന്നെയാണ് പിണറായി വിജയനും കേരളത്തില്‍ നടപ്പാക്കുന്നത്. തിരഞ്ഞടുപ്പിന്റെ പശ്ചാത്തലത്തില്‍ വിഷയം വഷളാക്കി ബി.ജെ.പിക്ക് സ്‌പേസ് ഉണ്ടാക്കിക്കൊടുക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നത്. അതിന് വേണ്ടിയാണ് സി.പി.എമ്മിന്റെ തോക്ക് മുഴുവന്‍ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും എതിരെ തിരിച്ചുവച്ചിരിക്കുന്നത്. മോദിയെ തൃപ്തിപ്പെടുത്താനാണ് സി.പി.എം ശ്രമിക്കുന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *