കോഴിക്കോട്: കേരളത്തിൽ എയർടെല്ലിന്റെ 5 ജി വരിക്കാരുടെ എണ്ണം 22 ലക്ഷമായി. കഴിഞ്ഞ ആറ്മാസത്തിന്നുള്ളിലാണ് 5 ജി വരിക്കാരുടെ എണ്ണത്തിൽ എയർടെൽ വലിയ കുതിച്ചുചാട്ടമുണ്ടാക്കിയത്. ഹിൽപാലസ്, ബേക്കൽ കോട്ട, തീർത്ഥാടന കേന്ദ്രങ്ങളായ തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം, കൊടുങ്ങല്ലൂരിലെ ചേരമാൻ പള്ളി, പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളായ മൂന്നാർ, ആലപ്പുഴ കായലോരം, വർക്കല, കോവളം കടൽത്തീരങ്ങൾ തുടങ്ങി എല്ലാ ജില്ലകളിലും നഗര പ്രദേശങ്ങളിലും എയർടെൽ 5 ജിക്ക് ഇപ്പോൾ സാന്നിദ്ധ്യമുണ്ട്.
പോക്കോയുമായി ചേർന്ന് 10,000 രൂപയിൽ താഴെ വിലയുള്ള 5 ജി സ്മാർട്ഫോണുകൾ ലഭ്യമാക്കാൻ എയർടെല്ലിന് കഴിഞ്ഞതും വരിക്കാരുടെ എണ്ണം കൂടാൻ സഹായിച്ചു. അധികച്ചെലവില്ലാതെ അൺലിമിറ്റഡ് 5 ജി സേവനം ആസ്വദിക്കാൻ ഉപഭോക്താക്കൾക്ക് ഏറ്റവും വേഗതയേറിയതും വിശ്വസനീയവുമായ അത്യാധുനിക നെറ്റ്‌വർക്ക് എയർടെൽ ഉറപ്പുനൽകുന്നെന്ന് ഭാർതി എയർടെൽ കേരള ചീഫ്-ഓപ്പറേറ്റിംഗ് ഓഫീസർ അമിത് ഗുപ്ത പറഞ്ഞു.
Akshay