യുഎസ് എയർഫോഴ്സ് വെറ്ററനെ വെടിവച്ചു കൊന്ന മുൻ യുഎസ് ആർമി സർജെന്റിനു ടെക്സാസ് ഗവർണർ മാപ്പ് നൽകി

Spread the love

ഓസ്റ്റിനിലെ ഒരു പ്രതിഷേധക്കാരനെ കൊലപ്പെടുത്തിയതിന് ട്രാവിസ് കൗണ്ടി ജൂറി ശിക്ഷിച്ചു ഒരു വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന മുൻ യുഎസ് ആർമി സർജന്റ് ഡാനിയൽ പെറിയെ ടെക്സസ് ബോർഡ് ഓഫ് പാർഡൺസ് ആൻഡ് പരോൾസ് പൂർണ്ണ മാപ്പ് ശുപാർശ ചെയ്തതിന് തൊട്ടുപിന്നാലെ വ്യാഴാഴ്ച മുൻ യുഎസ് ആർമി സർജൻ്റിന് ഗവർണർ ഗ്രെഗ് അബോട്ട് മാപ്പ് നൽകി..

നിറമുള്ള ആളുകൾക്കെതിരായ പോലീസ് ക്രൂരതയിൽ പ്രതിഷേധിച്ച് 2020 ലെ പ്രകടനത്തിനിടെ യുഎസ് എയർഫോഴ്സ് വെറ്ററൻ ഗാരറ്റ് ഫോസ്റ്ററെ വെടിവച്ചു കൊന്നതിന് ടെക്സസ് സ്റ്റേറ്റ് ഡിസ്ട്രിക്റ്റ് കോടതി 2023 മെയ് മാസത്തിൽ പെറിയെ 25 വർഷം തടവിന് ശിക്ഷിച്ചിരുന്നു.
പെറിയെ ശിക്ഷിച്ചതിന് ശേഷം മുൻ യുഎസ് ആർമി സർജൻ്റെ കേസ് പുനരവലോകനം ചെയ്യാൻ ആബട്ട് പരോൾ ബോർഡിന് നിർദ്ദേശം നൽകി.

ട്രാവിസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി നൽകിയ വിവരങ്ങളും ഡാനിയൽ പെറിയെക്കുറിച്ചുള്ള സമ്പൂർണ്ണ അന്വേഷണ റിപ്പോർട്ടും വിചാരണയിൽ നൽകിയ എല്ലാ സാക്ഷ്യങ്ങളുടെയും അവലോകനവും അവർ പരിഗണിച്ചു,” ആബട്ട് പ്രസ്താവനയിൽ പറഞ്ഞു. പെറിയെ മോചിപ്പിച്ചു. “ഒരു ജൂറിക്കോ പുരോഗമനപരമായ ഡിസ്ട്രിക്റ്റ് അറ്റോർണിക്കോ അസാധുവാക്കാൻ കഴിയാത്ത സ്വയം പ്രതിരോധത്തിനുള്ള ഏറ്റവും ശക്തമായ ‘സ്റ്റാൻഡ് യുവർ ഗ്രൗണ്ട്’ നിയമങ്ങളിലൊന്നാണ് ടെക്സാസിൻ്റേത്.

Author

Leave a Reply

Your email address will not be published. Required fields are marked *