നിലവാരമില്ലാത്ത രീതിയിൽ ലിഫ്റ്റുകൾ സ്ഥാപിക്കുന്നത് നിയമ വിരുദ്ധം

Spread the love

ഗാർഹിക മേഖലകളിൽ സ്ഥാപിക്കുന്ന ലിഫ്റ്റുകൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ IS- 15259 : 2002 പ്രകാരമല്ലാതെ സംസ്ഥാനത്തുടനീളം വ്യാപകമായ രീതിയിൽ സ്ഥാപിച്ച് പ്രവർത്തിപ്പിച്ച് വരുന്നതായി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ പ്രകാരമല്ലാത്തതും നിലവാരമില്ലാത്തതുമായ രീതിയിൽ ഹോംലിഫ്റ്റുകൾ സ്ഥാപിക്കുന്നതും പ്രവർത്തിപ്പിക്കുന്നതും നിലവിലുള്ള കേരള ലിഫ്റ്റ് ആൻഡ് എസ്കലേറ്റേഴ്സ് റൂൾ 2012, കേരള ലിഫ്റ്റ് ആൻഡ് എസ്കലേറ്റേഴ്സ് ആക്ട് 2013 എന്നീ നിയമങ്ങളുടെ ലംഘനവുമാണ്. നിയമ പിൻബലമില്ലാത്ത ലിഫ്റ്റുകൾ സ്ഥാപിച്ചാൽ നിയമാനുസൃതമായ പ്രവർത്തനാനുമതിയോ, അതിൽ നിന്നും ഉണ്ടാകുന്ന അപകടങ്ങൾക്ക് നിയമപരിരക്ഷയോ ലഭിക്കുകയില്ല. ഇത്തരത്തിൽ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പ്രചരണങ്ങളിൽ നിന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ മുന്നറിയിപ്പു നൽകി.

 

Author

Leave a Reply

Your email address will not be published. Required fields are marked *