ബി.ആര്‍.പി ഭാസ്‌ക്കറിന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് അനുശോചിച്ചു

Spread the love

തിരുവനന്തപുരം  :  മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമായ ബി.ആര്‍.പി ഭാസ്‌കറിന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു.

മാധ്യമ ലോകത്തെ കുലപതി എന്ന വിശേഷണത്തിന് എന്ത് കൊണ്ടും യോഗ്യനും അര്‍ഹനുമാണ് ബി.ആര്‍.പി ഇന്നത്തെ തലമുറയിലെ പലര്‍ക്കും വഴികാട്ടി. ഉജ്ജ്വലമായ പത്രപ്രവര്‍ത്തന ജീവിതകാലത്തിന്റെ ഓര്‍മ്മകളാണ് ഇനി ബി.ആര്‍.പി.

കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍പങ്കുചേരുന്നു.
[6/4, 10:13 AM] Ramesh Chennithala’s Pa. Habeeb Khan: മുതിർന്ന മാധ്യമപ്രവർത്തകൻ ബി.ആർ.പി.ഭാസ്കറിന്റെ ദേഹവിയോഗത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു.

ഇന്ത്യയിലെതന്നെ തലയെടുപ്പുള്ള മാധ്യമപ്രവർത്തകരിൽ ഒരാളായിരുന്നു ബി.ആർ.പി. സ്വന്തം ആദർശങ്ങളിൽ തരിമ്പും വിട്ടുവീഴ്ച ചെയ്യാത്ത മാധ്യമപ്രവർത്തകനായിരുന്നു അദ്ദേഹം. അതുപോലെ, അനീതികൾക്കെതിരെയുള്ള പോരാട്ടങ്ങളിലും അദ്ദേഹം മുന്നിൽ നിന്നു. ബി ആർ.പി.യുടെ വേർപാട് കനത്ത നഷ്ടമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *