ആമസോണില്‍ ബ്യൂട്ടി സ്റ്റോറുകളും സ്‌കിന്‍കെയര്‍ അഡൈ്വസര്‍ ടൂളും ആരംഭിച്ചു

Spread the love

കൊച്ചി : ആമസോണില്‍ പുതിയ ഡെര്‍മ സ്റ്റോര്‍, അപ്‌ഗ്രേഡ് ചെയ്ത ഗ്ലോബല്‍ ബ്യൂട്ടി സ്റ്റോര്‍ 2.0, ഇന്നൊവേറ്റീവ് സ്‌കിന്‍കെയര്‍ അഡൈ്വസര്‍ ടൂള്‍ എന്നിവ ആരംഭിച്ചു. ഡെര്‍മ സ്റ്റോറില്‍ നിന്ന് സെറാവെ, അവേനി, സെറ്റാഫില്‍, ബയോഡെര്‍മ, സെബാമെഡ്, ലാ ഷീല്‍ഡ്, എപിസോഫ്റ്റ് എന്നിങ്ങനെയുള്ള ബ്രാന്‍ഡുകളുടെ പ്രത്യേകം സജ്ജമാക്കിയ ഉത്പന്നങ്ങള്‍ 35% വരെ ഇളവോടെ ലഭിക്കും.വ്യക്തിഗത ചര്‍മ്മ പ്രശ്നങ്ങളും മുന്‍ഗണനകളും അടിസ്ഥാനമാക്കി അനുയോജ്യമായ സ്‌കിന്‍കെയര്‍ പരിഹാരങ്ങള്‍ നല്‍കുന്ന ടൂളാണ് ഇന്നൊവേറ്റീവ് സ്‌കിന്‍കെയര്‍ അഡൈ്വസര്‍ ടൂള്‍. അപ്ഗ്രേഡ് ചെയ്ത ഗ്ലോബല്‍ ബ്യൂട്ടി സ്റ്റോര്‍ 2.0 ല്‍, അനസ്താസിയ ബെവര്‍ലി ഹില്‍സ്, ഇ എല്‍ എഫ് കോസ്‌മെറ്റിക്സ്, നൂഡ്സ്റ്റിക്സ്, അനുവ, ആക്‌സിസ്-വൈ, ഇന്‍ഡി വൈല്‍ഡ്,ബ്യൂട്ടി ഓഫ് ജോസോണ്‍ എന്നിങ്ങനെ കൊറിയ, ജപ്പാന്‍, ഫ്രാന്‍സ്, യുകെ മുതലായ രാജ്യങ്ങളില്‍ നിന്നുള്ള പുതിയ 60ലധികം ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ 40% വരെ ഇളവോടെ ലഭ്യമാണ്.

Aiswarya

Leave a Reply

Your email address will not be published. Required fields are marked *