2024-ലെ ഫൊക്കാന സമ്മേളനത്തിൽ രണ്ടു ദിവസത്തെ സാഹിത്യ ചർച്ചകൾ/സെമിനാറുകൾ

Spread the love

ന്യൂജേഴ്സി : 2024 ജൂലൈ 18 മുതൽ 20 വരെ നോർത്ത് ബെഥെസ്ഡയിലെ മോണ്ട്ഗോമറി കൗണ്ടി കോൺഫറൻസ് സെന്ററിൽ (Bethesda North Marriott Hotel & Conference Center, 5701 Marinelli Rd, Rockville, MD 20852) നടക്കാനിരിക്കുന്ന Federation of Kerala Associations in North America (FOKANA) യുടെ 21-ാമത് ദേശീയ കൺവെൻഷനോടനുബന്ധിച്ചുള്ള സാഹിത്യ സമ്മേളനത്തിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ നാല് വിഭാഗങ്ങളിലായി മലയാള സാഹിത്യത്തിലെ വിവിധ മേഖലകളിൽ ഗഹനമായ ചർച്ചകളും സെമിനാറുകളും നടത്തുവാൻ സാഹിത്യസമ്മേളന കമ്മിറ്റി തീരുമാനിച്ചു.

പ്രശസ്ത കവി മുരുകൻ കാട്ടാക്കടയും പ്രശസ്ത സാഹിത്യകാരനും കവിയുമായ പ്രൊഫ. കോശി തലക്കലും ചർച്ചകളിലും സെമിനാറുകളിലും പങ്കെടുക്കുന്നതാണ്.

സെമിനാറിന്റെ വിശദ വിവരങ്ങൾ:

ജൂലൈ 18, വ്യാഴം – 6.00 PM – 9.00 PM
കാവ്യമേള – കവിതകൾ

ജൂലൈ 19, വെള്ളി
9.30 AM – 12:00 PM
കവിത – പ്രസിദ്ധ കവി മുരുകൻ കാട്ടാക്കടയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന കവിയരങ്ങ് ജെയിംസ് കുരീക്കാട്ടിൽ, ജേ സി ജെ എന്നിവരുടെ മേൽനോട്ടത്തിൽ.
2:30 PM – 4.30 PM
ഫിക്ഷൻ – കഥ/നോവൽ – എഴുത്തിൽ ജീവിതം നേരിട്ടിടപെടുമ്പോൾ
പാനൽ അദ്ധ്യക്ഷൻ – എസ് . അനിലാൽ .

ജൂലൈ 20, ശനി
9:30 AM – 12:00 PM
ലോക ജാലകം – വിവർത്തനത്തിന്റെ പ്രസക്തി.
പാനൽ അധ്യക്ഷൻ – മുരളി ജെ നായർ.
2.30 PM – 4.30 PM
ആത്മസാക്ഷാത്ക്കാരം – എഴുത്തിന്റെ ലോകം ഡിജിറ്റൽ യുഗത്തിൽ.
പാനൽ അദ്ധ്യക്ഷൻ – കോരസൺ വർഗ്ഗീസ്

പുസ്തക പ്രദർശനം – ജൂലൈ 18 – 20.
അബ്ദുള്‍ പുന്നയൂര്‍ക്കുളം.

ഫൊക്കാന നാഷണൽ കമ്മിറ്റി മെമ്പറും, സാഹിത്യ പുരസ്ക്കാര കമ്മിറ്റിയുടെ കോഓർഡിനേറ്ററുമായ ഗീതാ ജോർജ്ജ്, ജേ സി ജെ, ബെന്നി കുര്യൻ എന്നിവർ കോഓർഡിനേറ്ററന്മാരും ആയുള്ള സാഹിത്യ സമ്മേളന കമ്മിറ്റിയുടെ ചെയർമാൻ സ്വതന്ത്ര ചിന്തകനും എഴുത്തുകാരനുമായ ജെയിംസ് കുരീക്കാട്ടിലാണ്. സാഹിത്യകാരന്മാരായ മുരളി ജെ നായർ, എസ്. അനിലാൽ, കോരസൺ വർഗീസ് എന്നിവർ കോ-ചെയർ സ്ഥാനം വഹിക്കുന്നു. പാനൽ ചർച്ചകളും സെമിനാറുകളും ഇവർ മോഡറേറ്റ് ചെയ്യുന്നതാണ്.

റിപ്പോര്‍ട്ട്: ഡോ. കല ഷഹി  (ഫൊക്കാന ജനറല്‍ സെക്രട്ടറി)

 

Author

Leave a Reply

Your email address will not be published. Required fields are marked *