അരോമ മണിയുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് അനുശോചിച്ചു

Spread the love


പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ അരോമ മണിയുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു.

മലയാള ചലച്ചിത്ര ആസ്വാദകര്‍ക്ക് മറക്കാനാകാത്ത സിനിമ നിര്‍മ്മാണ കമ്പനികളാണ് സുനിത പ്രൊഡക്ഷന്‍സും അരോമ മൂവി ഇന്റര്‍നാഷണലും. ഈ രണ്ടു കമ്പനികളുടെ ബാനറില്‍ നിരവധി ജനപ്രിയ സിനികളാണ് അരോമ മണി തിയേറ്ററുകളിലെത്തിച്ചത്. സംവിധായകനായും അരോമ മണി തിളങ്ങി. മലയാള സിനിമ ചരിത്രത്തില്‍ ഒരു കാലത്തും വിസ്മരിക്കാനാകാത്ത പേരാണ് അരോമ മണിയുടേത്.

കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *