വിജ്ഞാനാധിഷ്ഠിത തൊഴിലവസരങ്ങൾ തൊഴിലന്വേഷകർക്ക് ലഭ്യമാക്കുന്നതിനായി കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ-ഡിസ്‌ക്) നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കേരള നോളജ് ഇക്കോണമി മിഷൻ പ്രമുഖ വ്യവസായ സംഘടനയായ ഗ്രൂപ്പ് ഓഫ് ടെക്‌നോളജി കമ്പനീസുമായും (GTECH), മ്യുലേൺ ഫൗണ്ടേഷൻ, IEEE എന്നിവരുമായി സംയുക്തമായി സംഘടിപ്പിച്ച ലോഞ്ച് പാഡ് കേരള – 2024 തൊഴിൽ മേള തിരുവനന്തപുരം ടെക്‌നോപാർക്ക് ക്യാമ്പസിലെ ക്ലബ് ഹൗസിൽ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.