ഫിലാഡല്‍ഫിയ: ജൂലൈ 21 ഞായറാഴ്ച്ച സീറോമലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ (എസ്. എം. സി. സി.) രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് 2024 സെപ്റ്റംബര്‍ 27 മുതല്‍ 29 വരെ ദേശീയ തലത്തില്‍ ഫിലാഡല്‍ഫിയയില്‍ നടക്കുന്ന സീറോമലബാര്‍ കുടുംബസംഗമത്തിന്റെ രജിസ്റ്റ്രേഷന്‍ കിക്ക് ഓഫ് സൗത്ത് ജേഴ്‌സി, ബാള്‍ട്ടിമോര്‍ എന്നിവിടങ്ങളിലെ സീറോമലബാര്‍ ദേവാലയങ്ങളില്‍ നിര്‍വഹിക്കപ്പെട്ടു.
ബാള്‍’ിമോര്‍ സെ. അല്‍ഫോന്‍സാ ദേവാലയത്തില്‍ ദിവ്യബലിയ്ക്കുശേഷം വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ കൊടിയുയര്‍ത്തിയതിനെതുടര്‍ന്ന് നടന്ന കിക്ക് ഓഫ് ചടങ്ങില്‍ കൈക്കാരന്മാരായ ബാബു തോമസ്, ജോഷി വടക്കന്‍, സേവ്യര്‍ കൊനതപ്പള്ളി, ആല്‍വിന്‍ ജോയി, കോര്‍ഡിനേറ്റര്‍ ബെറ്റിന ഷാജു, ഫാമിലി കോഫറന്‍സ് ഫിലാഡല്‍ഫിയ ടീമംഗങ്ങളായ ജോജോ കോ’ൂര്‍, ഷാജി മിറ്റത്താനി, ജോര്‍ജ് വി. ജോര്‍ജ്, വിശ്വാസിസമൂഹം എന്നിവരുടെ സാിദ്ധ്യത്തില്‍ വികാരി റവ. ഫാ. റോബിന്‍ ചാക്കോ ഫാമിലി കോഫറന്‍സ് രജിസ്റ്റ്രേഷന്‍ ഉത്ഘാടനം ചെയ്തു.
സൗത്ത് ജേഴ്‌സി സെ. ജൂഡ് സിറോമലബാര്‍ ദേവാലയത്തില്‍ നടന്ന ഹൃസ്വമായ കിക്ക് ഓഫ് ചടങ്ങില്‍ ജോണി മണവാളന്‍, റോബി സേവ്യര്‍, കൈക്കാരന്‍ ജയ്‌സണ്‍ കാലിയങ്കര എന്നിവരില്‍നിന്നും രജിസ്‌ട്രേഷന്‍ സ്വീകരിച്ചുകൊണ്ട് വികാരി റവ. ഫാ. വിന്‍സന്റ് പങ്ങോല നിര്‍വഹിച്ചു. കോണ്‍ഫറന്‍സ് ചെയര്‍പേഴ്‌സണ്‍ ജോര്‍ജ് മാത്യു സി.പി.എ., ജനറല്‍ സെക്രട്ടറി ജോസ് മാളേയ്ക്കല്‍, രജിസ്‌ട്രേഷന്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിബിച്ചന്‍ ചെമ്പ്‌ളായില്‍, റ്റിറ്റി ചെമ്പ്‌ളായില്‍, ത്രേസ്യാമ്മ മാത്യൂസ്, റീജിയണല്‍ കോര്‍ഡിനേറ്റര്‍ അനീഷ് ജയിംസ് എന്നിവരും സംബന്ധിച്ചു. ചെയര്‍പേഴ്‌സണ്‍ ജോര്‍ജ് മാത്യു തന്റെ പ്രസംഗത്തില്‍ ഇടവകയിലെ എല്ലാ വിശ്വാസികളെയും കുടുംബമേളയിലേക്ക് സ്വാഗതം ചെയ്യുകയും, എല്ലാവരും നേരത്തെതന്നെ രജിസ്റ്റര്‍ ചെയ്യേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.
ചിക്കാഗൊ മാര്‍ത്തോമ്മാശ്ലീഹാ കത്തീഡ്രല്‍, സോമര്‍സെറ്റ് സെ. തോമസ്, ന്യൂയോര്‍ക്ക്/ബ്രോങ്ക്‌സ് സെ. തോമസ് ദേവാലയങ്ങളില്‍ ഇതിനോടകം നടന്ന കിക്ക് ഓഫുകളില്‍ ധാരാളം കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. സീറ്റുകള്‍ പരിമിതമായതിനാല്‍ താല്പര്യമുള്ളവര്‍ എത്രയും പെ’െ് വെബ്‌സൈറ്റുവഴി രജിസ്റ്റര്‍ ചെയ്യണമെ് സംഘാടകര്‍ അറിയിരുന്നു. വെബ്‌സൈറ്റുവഴി രജിസ്റ്റര്‍ ചെയ്തശേഷം രജിസ്‌ട്രേഷന്‍ ഫീസ് വെബ്‌സൈറ്റില്‍ പറയുംപ്രകാരം ഓലൈന്‍ പേമന്റായോ, smcc Philadelphia എന്നപേരില്‍ ചെക്കായും അയക്കാവുതാണ്. രജിസ്റ്റ്രേഷനുള്ള അവസാനതിയതി ആഗസ്റ്റ് 31.