വയനാട് ഉരുള്‍പ്പൊട്ടല്‍ ; അഗാതമായ ദുഃഖം രേഖപ്പെടുത്തുന്നുയെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍

Spread the love

വയനാട് ജില്ലയിലെ മുണ്ടക്കൈ,ചൂരല്‍മല മേഖലയില്‍ അപ്രതീക്ഷിതമായി ഉണ്ടായ ഉരുള്‍പ്പൊട്ടല്‍ കേരളം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തമാണെന്നും അതിനെ നമുക്ക് ഒറ്റക്കെട്ടായി അതിജീവിക്കാമെന്നും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍.ഈ മഹാദുരന്തത്തില്‍ നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അതില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകരുകളും സൈന്യവും നടത്തുന്ന ഊര്‍ജ്ജിതമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നമുക്കെല്ലാവര്‍ക്കും പൂര്‍ണ്ണ സഹകരണം നല്‍കാമെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *