സമകാലിക ഇന്ത്യയെക്കുറിച്ചുള്ള പഠനങ്ങള്‍ക്കായി ന്യൂ ഇന്ത്യാ ഫൗണ്ടേഷന്‍ അപേക്ഷ ക്ഷണിച്ചു

Spread the love

തിരുവനന്തപുരം : 12ാമത് ന്യൂ ഇന്ത്യാ ഫൗണ്ടേഷന്‍ ബുക്ക് ഫെലോഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. സ്വാതന്ത്രാനന്തര ഇന്ത്യന്‍ ചരിത്രത്തെക്കുറിച്ചുള്ള പഠനത്തിനാണ് ഫെലോഷിപ്പ്. 18 ലക്ഷം രൂപ സമ്മാനതുകയുള്ള ഫെലോഷിപ്പിന് രാജ്യത്തിനകത്തും പുറത്തുമുള്ള ഇന്ത്യക്കാര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തിനുള്ളില്‍ പഠനം പൂര്‍ത്തിയാക്കണം. ന്യൂ ഇന്ത്യാ ഫൗണ്ടേഷന്റെ വെബ്‌സൈറ്റായ www.newindiafoundation.org വഴി അപേക്ഷിക്കണം. 5000 വാക്കുകളില്‍ പുസ്തകത്തിന്റെ ഉള്ളടക്കം, അല്ലെങ്കില്‍ 5000 വാക്കുകളടങ്ങിയ എഴുത്ത് മാതൃക എന്നിവ ബയോഡാറ്റയോടൊപ്പം സമര്‍പ്പിക്കണം. ഡിസംബര്‍ 31ാണ് അപേക്ഷിക്കാനുള്ള അവസാന തിയതി.

C.Prathibha

Author

Leave a Reply

Your email address will not be published. Required fields are marked *