ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ഡോ. യു.പി.ആർ.മേനോനു ഊഷ്മള സ്വീകരണം നൽകി

Spread the love

ഗാർലാൻഡ് (ഡാളസ് ):ഉക്രയിനിൽ റഷ്യൻ അധിനിവാസത്തിന്റെ ആരംഭത്തിൽ ഉക്രയിനിലെ ഇന്ത്യൻ സമൂഹത്തിനു പ്രത്യേകിച്ച് ഇന്ത്യൻ നിന്നുമുള്ള മെഡിക്കൽ വിദ്യാർഥികൾക്കു അത്താണിയായി മാറിയ ഇന്ത്യയിലും വിദേശത്തും ഓർത്തോപീഡിക് സർജനായി പ്രവാസി മലയാളികളുടെ അഭിമാനമായ .ഡോ. യു.പി.ആർ.മേനോനു പത്നി നതാലിയ മേനോനു ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ഊഷ്മള സ്വീകരണം നൽകി.ഡാളസ്സിൽ ഹ്രസ്വ സന്ദർശനത്തിന് എത്തിച്ചേർന്നതായിരുന്നു ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ്റെ (ഐപിഎംഎ) പ്രസിഡൻ്റായി പ്രവർത്തിക്കുന്ന യു.പി.ആർ.മേനോൻ

ആഗസ്റ്റ് 6 ചൊവാഴ്ച വൈകീട്ട് 7 നു മെസ്‌ക്വിറ്റ “കറി ലീഫ്” റെസ്റ്റോറന്റിൽ ചേർന്ന യോഗം വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സ്മരണക്കു മുന്പിൽ ആദരാഞ്ജലികൾ അർപ്പിച്ചു ഒരു നിമിഷം മൗന പ്രാര്ഥനക്കുശേഷമാണ് ആരംഭിച്ചത്.പ്രസിഡന്റ് സണ്ണി മാളിയേക്കൽ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് സിജു വി ജോർജ് സ്വാഗതം ആശംസിച്ചു . പ്രസിഡന്റ് സണ്ണി മാളിയേക്കൽ നടത്തിയ ആമുഖ പ്രസംഗത്തിൽ കേരളത്തിൽ വിദ്യാർത്ഥി ജീവിതം ആരംഭിച്ചതു മുതൽ അമ്പതു വർഷം യു.പി.ആർ.മേനോനുമായി നീണ്ടു നിന്ന സൗഹർദത്തിന്റെ സ്മരണകൾ പങ്കിട്ടു.

തുടർന്ന് ഉക്രയിണ് യുദ്ധത്തെക്കുറിച്ചും , ഇന്ത്യ ഇടപെടലുകളെ കുറിച്ചും തൻ വഹിച്ച പങ്കിനെക്കുറിച്ചും മേനോൻ തന്റെ പ്രസംഗത്തിൽ പ്രതിപാദിച്ചു സദസിൽ നിന്നും ഉയർന്ന ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചുള്ള വിശദമായ മറുപടി ഡോക്ടർ യു പി ആർ മേനോൻ നൽകി ഇന്ത്യാ പ്രസ്സ് ക്ലബ് നോർത്ത് ടെക്സസ് സംഘടിപ്പിച്ച ഈ ചടങ്ങിൽ പങ്കെടുക്കുവാൻ കഴിഞ്ഞതിൽ താൻ അഭിമാനികുന്നുവെന്നും , നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു

സാംസ്കാരിക പ്രവർത്തകനും കാൻസർ സ്പെസിലിസ്റ്റുമായ ഡോക്ടർ എം വി പിള്ള ,കേരള അസോസിയേഷൻ പ്രസിഡൻറ് പ്രദീപ് നാഗനൂലിൽ ,ഗാർലാൻഡ് സിറ്റി

സീനിയർ സിറ്റിസൺ അഡ്വൈസറി ബോർഡ് അംഗം പി സി മാത്യു ,സന്തോഷ് കാപ്പൻ ,ജയ്സി രാജു ,ഷാജി എം ,ദീപക് ,കേരള എക്സ്പ്രസ് പത്രാധിപർ രാജു തരകൻ ,സജി ,ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് അംഗങ്ങളായ ബെന്നി ജോൺ , അനശ്വർ മാമ്പിള്ളി, തോമസ് ചിറമേൽ ,തുടങ്ങിയ നിരവധി പേർ അദ്ദേഹത്തിന് ആശംസകൾ അറിയിച്ചു സംസാരിച്ചു തുടർന്ന് സദസ്സിൽ നിന്നും ഉയർന്ന ചോദ്യങ്ങൾക്കു വിശദമായമറുപടി ഡോക്ടർ യു പി ആർ നൽകി. .ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് സെക്രട്ടറി ബിജിലി ജോർജ് നന്ദി രേഖപ്പെടുത്തി . തുടർന്ന് ഡിന്നറും സംഘടിപ്പിച്ചിരുന്നു .

Author

Leave a Reply

Your email address will not be published. Required fields are marked *