കാഫിര്‍ പ്രയോഗം : സിപിഎം സെക്രട്ടറി വീണിടത്ത് കിടന്നുരുളുന്നുയെന്ന് രമേശ് ചെന്നിത്തല

Spread the love

കാഫിര്‍ പ്രയോഗത്തില്‍ ന്യായീകരണം നടത്തുന്ന സിപിഎം സെക്രട്ടറി എം.വി.ഗോവിന്ദന്‍ വീണിടത്ത് കിടന്ന് ഉരുളുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. കാഫിര്‍ പ്രയോഗം സിപിഎം സൃഷ്ടിയാണ്. അന്വേഷണം യഥാര്‍ത്ഥ പ്രതികളിലേക്ക് എത്തുമ്പോള്‍ അത് അട്ടിമറിക്കപ്പെടുകയാണ്. പോലീസും സര്‍ക്കാരും ചേര്‍ന്ന് പ്രതികളെ സംരക്ഷിക്കുന്നു. തിരഞ്ഞെടുപ്പ് ജയിക്കാന്‍ എന്തു നിന്ദ്യമായ മാര്‍ഗവും സിപിഎം ഉപയോഗിക്കുമെന്നതിന് ഉദാഹരമാണ് കാഫിര്‍ പ്രയോഗം. പ്രതികളെ ന്യായീകരിക്കുന്ന സിപിഎം സെക്രട്ടറിയുടെ നടപടി ആ പദവിക്ക് ചേര്‍ന്നതല്ല. സിപിഎമ്മിന്റെത് തെറ്റായ നടപടിയാണ്. അപലപനീയമാണത്. പരസ്യമായി മാപ്പ് പറയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *