സ്ലാബില്ലാത്ത ഓടയിൽ വീണ് പരുക്കേറ്റ സജീവന് ആശ്വാസം, ഓടയ്ക്ക് അടിയന്തിരമായി സ്ലാബ് ഇടാൻ ഉത്തരവ്, അർഹമായ നഷ്ടപരിഹാരവും ഉറപ്പാക്കും

Spread the love

സ്ലാബില്ലാത്ത ഓടയിൽ വീണ സംഭവത്തിൽ പരാതിയുമായി എത്തിയ എം കെ സജീവന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിൽ നടക്കുന്ന തദ്ദേശ അദാലത്തിൽ ആശ്വാസം. സജീവന് അപകടം സംഭവിച്ച സഹോദരൻ അയ്യപ്പൻ റോഡിലെ ഓട ഉടൻ സ്ലാബ് ഇട്ട് മൂടാൻ മന്ത്രി ഉത്തരവിട്ടു. ഈ മേഖലയിലെ ഓട കാട് മൂടിയ അവസ്ഥയിലാണ് എന്നും പരാതിയിൽ പറഞ്ഞിരുന്നു. ഇതുൾപ്പെടെയുള്ള അപകടാവസ്ഥ ഉടൻ പരിഹരിക്കാൻ മന്ത്രി കോർപ്പറേഷനോട് നിർദേശിച്ചു. സജീവന് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കണം. കോർപ്പറേഷൻ സെക്രട്ടറി ഹിയറിംഗ് നടത്തി, ചികിത്സാച്ചെലവുകൾ ഉൾപ്പെടെ പരിശോധിച്ച് ഇക്കാര്യം നിശ്ചയിക്കണം. ഒരു മാസത്തിനകം കോർപറേഷൻ കൗൺസിൽ ചേർന്നു ഇക്കാര്യത്തിൽ തീരുമാനം എടുക്കണമെന്നും മന്ത്രി നിർദേശിച്ചു. 2023 ഡിസംബർ 30 നാണ് സഹോദരൻ അയ്യപ്പൻ റോഡിലെ സ്ലാബ് ഇല്ലാത്ത ഓടയിൽ സ്കൂട്ടർ ഉൾപ്പെടെ വീണ് സജീവന് പരുക്കേറ്റത്.

Author

Leave a Reply

Your email address will not be published. Required fields are marked *