ടി.യു.രാധാകൃഷ്ണന്‍
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റാരോപിതയായ സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ച് രാജിവെയക്കണം, ഈ വിഷയത്തില്‍ ജെപിസി അന്വേഷണം വേണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എഐസിസി ആഹ്വാന പ്രകാരം ആഗസ്റ്റ് 22ന് എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.
കോഴിക്കോട് ഇഡി ഓഫീസിലേക്ക് നടക്കുന്ന മാര്‍ച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയും എറണാകുളം ഇഡി ഓഫീലേക്കുള്ള മാര്‍ച്ച് പ്രതിപക്ഷനേതാവ് വിഡി സതീശനും ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം മുതല്‍ എറണാകുളം ജില്ലവരെയുള്ള നേതാക്കളും പ്രവര്‍ത്തകരും എറണാകുളം ഇഡി ഓഫീസിലേക്കും തൃശ്ശൂര്‍ മുതല്‍ കാസര്‍ഗോഡ് ജില്ലവരെയുള്ള നേതാക്കളും പ്രവര്‍ത്തകരും കോഴിക്കോട് ഇഡി ഓഫീസിലേക്കും നടക്കുന്ന പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കുമെന്നും ടി.യു.രാധാകൃഷ്ണന്‍ പറഞ്ഞു.