എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഴിമതി ഭരണത്തിന് അവസാനം കുറിക്കുന്ന മണിമുഴങ്ങിക്കഴിഞ്ഞു : ദീപദാസ് മുന്‍ഷി

Spread the love

അഴിമതിയില്‍ മുങ്ങിക്കുളിച്ച എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാനം കുറിക്കുന്ന മണിമുഴങ്ങിക്കഴിഞ്ഞെന്നും അതിനുള്ള തുടക്കമാണ് സെക്രട്ടറിയേറ്റിലേക്ക് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചെന്നും എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി. പ്രതിഷേധമാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു ദീപദാസ് മുന്‍ഷി.

അപകടകരമായ അവസ്ഥയിലൂടെയാണ് ഇടതുഭരണത്തില്‍ കേരളം കടന്ന് പോകുന്നത്. സ്ത്രീകള്‍ക്കെതിരായ അതിക്രമം പെരുകി. എല്ലാത്തരം ക്രിമിനലുകളായ ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രിയും സിപിഎമ്മും സംരക്ഷിക്കുകയാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തും ഇപ്പോഴും അതേ നില തുടരുകയാണ്. ഹിന്ദി സിനിമകളിലെ വില്ലനെപ്പോലെയാണ് എഡിജിപി അജിത് കുമാര്‍. ഈ ഉദ്യോഗസ്ഥന്‍ നടത്തുന്ന എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തികള്‍ക്കും മുഖ്യമന്ത്രി പൂര്‍ണ്ണ സംരക്ഷണം ഒരുക്കുന്നു. ഭരണതലത്തില്‍ നടക്കുന്ന അഴിമതികളെയും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെയും പരസ്യമായി ഭരണകക്ഷി എംഎല്‍എ തന്നെ ചോദ്യം ചെയ്യുന്ന ഗതിക്കെട്ട അവസ്ഥ.പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണം അവസാനിപ്പിക്കാനുള്ള സമരമുഖത്താണ് യുഡിഎഫ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പോടെ ഈ പോരാട്ടം ഫലം കാണും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദുര്‍ഭരണത്തില്‍ നിന്നും കേരളത്തെ രക്ഷിക്കാന്‍ യുഡിഎഫിന് മാത്രമെ സാധിക്കൂയെന്ന് ജനം വിശ്വസിക്കുന്നുയെന്നും ദീപദാസ് മുന്‍ഷി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *