രാഹുൽ ഗാന്ധിക്ക് ഡാളസ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

Spread the love

ഡാളസ് : ഡാളസ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ മുൻ കോൺഗ്രസ് പ്രസിഡന്റും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിക്ക് ഊഷ്മള സ്വീകരണം. ഡാളസ് സന്ദർശനത്തിനു ശനിയാഴ്ച രാത്രി 9 മണിയോടെയാണ് വിമാനത്താവളത്തിൽ രാഹുൽ ഗാന്ധി എത്തിച്ചേർന്നത് . എ ഐ സി സി ജനറൽ

സെക്രട്ടറി ആരതീ കൃഷ്ണൻ ,കോൺഗ്രസ് നേതാക്കളായ സാം പിട്രോഡ , മൊഹിന്ദർ സിങ് , ജോർജ് എബ്രഹാം ,സന്തോഷ് കാപ്പിൽ ,സാക് തോമസ് ,മാത്യു

നൈനാൻ, ഒഐസിസി യുഎസ്എ ഡാളസ് ചാപ്റ്റർ പ്രസിഡണ്ട് പ്രദീപ് നാഗനൂലിൽ, തുടെങ്ങി നിരവധി പേർ രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിചേർന്നിരുന്നു.

യുഎസ്എ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഞായറാഴ്ച വൈകീട്ട് 4 മണികു ഇർവിങ് ടൊയോട്ട മ്യൂസിക് ഫാക്ടറിയിൽ നടത്തപെടുന്ന സ്വീകരണ സമ്മേളനം വിജയയ്പ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതായി സംഘാടകർ അറിയിച്ചു.

 

Author

Leave a Reply

Your email address will not be published. Required fields are marked *