ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് 1000 രൂപ ഉത്സവ ബത്തഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് ഓണം ഉത്സവബത്തയായി 1000 രുപവീതം ലഭിക്കും. ഇതിനായി 56.91 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം100 പ്രവര്‍ത്തിദിനം പൂര്‍ത്തിയാക്കിയ 5.69 ലക്ഷം തൊഴിലാളികള്‍ക്കാണ് ഉത്സവബത്ത അനുവദിച്ചത്.
നഗരതൊഴിലുറപ്പിനും 1000 രൂപ ഉത്സവബത്ത
അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് ഓണത്തോടനുബന്ധിച്ച് 1000 രൂപവീതം ഉത്സവബത്ത അനുവദിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 100 ദിവസമെങ്കിലും തൊഴിലെടുത്ത 5929 തൊഴിലാളികള്‍ക്കാണ് ബത്ത ലഭിക്കുന്നത്.
കയര്‍ സ്ഥാപനങ്ങള്‍ക്ക് വിപണി വികസന ഗ്രാന്റ് 19 കോടിസര്‍ക്കാര്‍, സഹകരണ കയര്‍ ഉല്പന്ന സ്ഥാപനങ്ങള്‍ക്ക് വിപണി വികസന ഗ്രാന്റിനത്തില്‍ 10 കോടി രൂപ അനുവദിച്ചു. കയര്‍ മാറ്റ്സ് ആന്‍ഡ് മാറ്റിങ്സ് സംഘങ്ങള്‍, ഫോം മാറ്റിങ്സ് ഇന്ത്യ ലിമിറ്റഡ്, സംസ്ഥാന കയര്‍ കോര്പറേഷന്, കയര്‍ഫെഡ് എന്നിവയ്ക്കാണ് തുക അനുവദിച്ചത്. ഇവയുടെ തൊഴിലാളികള്‍ക്ക് ഓണക്കാല ആനുകൂല്യങ്ങള്‍ ഉറപ്പാക്കാന്‍ ഗ്രാന്റ് സഹായിക്കും. വിപണി വികസനത്തിന് കേന്ദ സര്‍ക്കാര്‍ സഹായം ആറുവര്‍ഷമായി മുടങ്ങിയ സാഹചര്യത്തിലാണ് സംസ്ഥാനം ഓണക്കാല സഹായം ഉറപ്പാക്കുന്നത്.
പൂട്ടികിടക്കുന്ന സ്വകാര്യ കയര്‍ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് എക്സ്ഗ്രേഷ്യ 2000 രൂപ
പൂട്ടികിടക്കുന്ന സ്വകാര്യ കയര്‍ വ്യവസായ സഹകരണ സംഘങ്ങളിലെ തൊഴിലാളികള്‍ക്ക് 2000 രൂപവീതം എക്സ്ഗ്രേഷ്യ അനുവദിച്ചു. 10,732 തൊഴിലാളികള്‍ക്ക് സഹായം ലഭിക്കും. 100 ക്വിന്റലിന് താഴെ കയര്‍ പിരിച്ചിരുന്ന പുട്ടിപ്പോയ സംഘങ്ങളിലെ തൊഴിലാളികള്‍ക്കാണ് ഓണക്കാല സഹായത്തിന് അര്‍ഹത. ഇതിനായി 2.15 കോടി രൂപ അനുവദിച്ചു.