തൃശൂര്‍: ഹയാത്ത് റീജന്‍സിയില്‍ വെച്ച് നടന്ന ലയണ്‍സ് ഇന്റര്‍നാഷണല്‍ അസോസിയേഷന്റെ മള്‍ട്ടിപ്പിള്‍ 318ന്റെ കൗണ്‍സില്‍ മീറ്റിങ്ങില്‍ ലയണ്‍ ടോണി ഏനോക്കാരനെ മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍മാനായി തിരെഞ്ഞെടുത്തു. കേരള സംസ്ഥാനത്തിലെ ലയണ്‍സ് ഡിസ്ട്രിക്റ്റ് 318 ലെ A, B, C, D, E എന്നീ വിഭാഗങ്ങളിലെ ലയണ്‍ നേതാക്കള്‍ പങ്കെടുത്തു. കൗണ്‍സില്‍ സെക്രട്ടറി ലയണ്‍, കണ്ണന്‍, ട്രഷറര്‍ ലയണ്‍ മാത്യു, Pl D ലയണ്‍ മുരുഗന്‍, ഗ്ലോബല്‍ ആക്ഷന്‍ ടീം ഏരിയ ലീഡര്‍ ലയണ്‍ വാമനകുമാര്‍, LCIF ഏരിയ ലീഡര്‍ ലയണ്‍ അമര്‍നാഥ്, ഡിസ്ട്രിക്റ്റ് 318ലെ ഗവര്‍ണേഴ്‌സ് തുടങ്ങിയര്‍ പങ്കെടുത്തു. 318 D യുടെ കഴിഞ്ഞ വര്‍ഷത്തെ ഗവര്‍ണര്‍ ആയിരുന്നു ലയണ്‍ ടോണി ഏനോക്കാരന്‍ സേവന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ചരിത്രങ്ങള്‍ സൃഷ്ടിച്ച ഗവര്‍ണര്‍ ആയിരുന്നു. കോര്‍പറേഷനുമായി സഹകരിച്ച് ‘മന്ന’ എന്ന പേരില്‍ തൃശൂര്‍ നഗര വിശപ്പ് രഹിത പദ്ധതി നടപ്പിലാക്കി ഏറെ ജനശ്രദ്ധ നേടിയ ഗവര്‍ണര്‍ ആയിരുന്നു. ലയണ്‍സ് ക്ലബ്ബ് ഓഫ് ട്രിച്ചൂര്‍ നോര്‍ത്ത് മെംബര്‍ ആണ്.
Athulya K R