‘വേര്‍ള്‍ഡ്സ് മോസ്റ്റ് ട്രസ്റ്റഡ് കമ്പനീസ് 2024’ പട്ടികയില്‍ വി-ഗാര്‍ഡ്

Spread the love

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഇലെക്ട്രിക്കല്‍, ഇലക്ട്രോണിക് ഗൃഹോപകരണ മേഖലയിലെ പ്രമുഖരായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ‘വേര്‍ള്‍ഡ്സ് മോസ്റ്റ് ട്രസ്റ്റഡ് കമ്പനീസ് 2024’ പട്ടികയില്‍ ഇടം നേടി. സ്റ്റാറ്റിസ്റ്റയുമായി സഹകരിച്ച് ന്യൂസ് വീക്കിന്റെ ഏറ്റവും വിശ്വസനീയമായ കമ്പനികളുടെ 2024-ല്‍ പട്ടികയിലാണ് ഇടം പിടിച്ചത്.
ഗുണനിലവാരം, സുതാര്യത, വിശ്വാസ്യത എന്നിവയ്കക്ക് പ്രാധാന്യം നല്‍കുന്ന വി-ഗാര്‍ഡിന് ആഗോള തലത്തില്‍ അപ്ലൈന്‍സസ്, ഗൃഹോപകരണ, ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ ആണ് ഈ ബഹുമതി ലഭിച്ചത്. ഈ ആഗോള അംഗീകാരം വി-ഗാര്‍ഡിന്റെ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്.
70,000-ത്തിലധികം പേരാണ് ഈ സ്വതന്ത്ര സര്‍വേയില്‍ പങ്കെടുത്തത്. നിക്ഷേപകര്‍, ജീവനക്കാര്‍ എന്നിവരില്‍ നിന്നുള്ള വിലയിരുത്തലുകളും ഈ സ്വതന്ത്ര സര്‍വേയില്‍ ഉള്‍പ്പെടുന്നു. പരസ്യങ്ങളിലും ആശയവിനിമയങ്ങളിലുമുള്ള സത്യസന്ധത, ജീവനക്കാരോടുള്ള ന്യായമായ പെരുമാറ്റം സോഷ്യല്‍ ലിസണിംഗ് വിശകലനം, ട്രാക്കിംഗ് തുടങ്ങിയ എന്നിവ കമ്പനികളെ വിലയിരുത്തുന്നതില്‍ മുഖ്യ ഘടകങ്ങളായിരുന്നു.
”ലോകത്തിലെ ഏറ്റവും വിശ്വസനീയമായ കമ്പനികളുടെ പട്ടികയില്‍ ഇടം നേടുക എന്നത് വി-ഗാര്‍ഡിന് വലിയ ബഹുമതിയാണ്. ഉയര്‍ന്ന നിലവാരമുള്ളതും മികച്ചതുമായ ഉല്‍പ്പന്നങ്ങള്‍ ഉല്പാദിപ്പിക്കുന്നത് മുതല്‍ സത്യസന്ധതയുടെയും സുതാര്യതയുടെയും ഉയര്‍ന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്നത് വരെ എല്ലാ പ്രവര്‍ത്തനങ്ങളിലും മികവ് പുലര്‍ത്തുന്ന ഞങ്ങളുടെ പരിശ്രമത്തിന്റെ തെളിവാണ് ഈ അംഗീകാരം. മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് തുടരാനും വര്‍ഷങ്ങളായി ജനങ്ങള്‍ അര്‍പ്പിക്കുന്ന വിശ്വാസം ശക്തിപ്പെടുത്താനും ഈ ബഹുമതി ഞങ്ങള്‍ക്ക് പ്രചോദനമാണ് എന്ന് വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ ചിറ്റിലപ്പിള്ളി പറഞ്ഞു.

Athulya K R

 

Author

Leave a Reply

Your email address will not be published. Required fields are marked *