തമ്പാനൂര്‍ രവി അനുശോചിച്ചു

Spread the love

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായിരുന്ന കെപി കുഞ്ഞിക്കണ്ണന്റെ നിര്യാണത്തില്‍ മുന്‍ എംഎല്‍എ തമ്പാനൂര്‍ രവി അനുശോചിച്ചു.

കണ്ണൂര്‍ ജില്ലക്കാരനായിരുന്നെങ്കിലും കെപി കുഞ്ഞിക്കണ്ണന്‍ പ്രവര്‍ത്തന മേഖലയായി തിരഞ്ഞെടുത്തത് കാസര്‍കോടായിരുന്നു. കാസര്‍കോട് ഡിസിസിയുടെ

പ്രഥമ പ്രസിഡന്റായിരുന്ന കെപി കുഞ്ഞിക്കണ്ണന്‍ ഗ്രാമയാത്രകള്‍ നടത്തി ഇടതുപ്രസ്ഥാനത്തിന് സ്വാധീനമുള്ളയിടങ്ങളില്‍ ഉള്‍പ്പെടെ എല്ലാ പ്രദേശത്തും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തിയ നേതാവാണ്. 1987ല്‍ ഉദുമയില്‍ നിന്നും നിയമസഭയിലേക്ക് വിജയിച്ചത് അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തിന്റെ സാക്ഷ്യപ്പെടുത്തല്‍ കൂടിയാണ്. മലബാര്‍ മേഖലയില്‍ കോണ്‍ഗ്രസിന്റെ ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് വലുതാണെന്നും തമ്പാനൂര്‍ രവി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *