“ആത്മസംഗീതം” കെസ്റ്റർ , ശ്രേയ ജയദീപ് നയിക്കുന്ന സംഗീതമേള ഹൂസ്റ്റണിൽ ഒക്ടോബർ 12 ന്

Spread the love

ഹൂസ്റ്റൺ : ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമിനിക്കൽ കമ്മ്യൂണിറ്റി ഓഫ്‌ ഹുസ്റ്റന്റെ ആഭിമുഖ്യത്തിൽ (ICECH) ക്രൈസ്തവ സംഗീത മേഖലയിലെ അനുഗ്രഹീത ഗായകൻ കെസ്റ്ററും സുപ്രസിദ്ധ ഗായിക ശ്രേയ ജയദീപും സംഘവും നയിക്കുന്ന ക്രിസ്തീയ ഗാനസന്ധ്യ ” ആത്മസംഗീതം” ലൈവ് മ്യൂസിക്കൽ നൈറ്റ് ഒക്ടോബർ 12 ന് വൈകിട്ടു 6 മണിക്ക് ഹൂസ്റ്റൺ സെന്റ് തോമസ്‌ ഓർത്തഡോൿസ് കത്തിഡ്രൽ ഹാളിൽ വെച്ച് നടത്തപ്പെടുന്നു.

ഹുസ്റ്റനിലെ ഇരുപതു ഇടവകകളുടെ സഹകരണത്തിൽ നടത്തുന്ന ഈ സംഗീത പരിപാടി ആസ്വദിക്കാൻ കലാ സ്നേഹികളായ എല്ലാവരെയും ക്ഷണിക്കുന്നു.

ഐസിഇസിഎച്ച് പ്രസിഡന്റ്‌ റവ. ഫാ . ഡോ .ഐസക്ക് .ബി .പ്രകാശ് , വൈസ് പ്രസിഡന്റ്‌ റവ .ഫാ .രാജേഷ് ജോൺ, റവ. ഫാ . ജെക്കു സക്കറിയ, റവ. സോനു വറുഗീസ്, സെക്രട്ടറി റെജി ജോർജ്, ട്രഷറർ രാജൻ അങ്ങാടിയിൽ, പ്രോഗ്രാം ഓർഡിനേറ്റർ ശ്രീമതി .സിമി എബ്രഹാം, പിആർഓ. ജോൺസൻ ഉമ്മൻ, ജോൺസൻ വറുഗീസ്, ഷീജ വറുഗീസ് , എബ്രഹാം തോമസ്, എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി അംഗങ്ങൾ പരിപാടിയുടെ വിജയത്തിന് പ്രവർത്തിക്കുന്നു.

ഈ സംഗീത പരിപാടി ആസ്വദിക്കാനുള്ള പാസ്സുകൾ ഐസിഇസിഎച്ച് . ഭാരവാഹികളിൽ നിന്നും ലഭ്യമാണ്. പരിപാടിയിൽ സംബന്ധിക്കുന്നവർക്കു നിരവധി ഡോർ പ്രൈസുകളും ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു

കൂടുതൽ വിവരങ്ങൾക്ക്‌

ഫാ.ഐസക് ബി പ്രകാശ് – 832 997 9788
റജി ജോർജ് – 713 806 6751
രാജൻ അങ്ങാടിയിൽ – 713 459 4704
സിമ്മി തോമസ് – 713 377 3233

Author

Leave a Reply

Your email address will not be published. Required fields are marked *