ഫൊക്കാന അഡ്വൈസറി ബോർഡ്, ഫൗണ്ടേഷൻ , കമ്മിറ്റി ചെയർസ് എന്നിവരുടെ മീറ്റിങ്ങ് നവ്യഅനുഭവമായി – ശ്രീകുമാർ ഉണ്ണിത്താൻ

Spread the love

ന്യൂ യോർക്ക് : ഫൊക്കാനയുടെ അഡ്വൈസറി ബോർഡ്, ഫൗണ്ടേഷൻ , കമ്മിറ്റി ചെയർസ് എന്നിവരുടെ മീറ്റിങ്ങ് ഫൊക്കാന പ്രവർത്തനത്തിൽ നവ്യഅനുഭവമായി. ഈ കമ്മിറ്റികളിൽ ഉള്ളത് ഫൊക്കാനയുടെ സീനിയർ മെംബേർസ് ആണ്. അവരുടെ മീറ്റിംഗ് കൂടുകയും അവരുടെ അഭിപ്രായങ്ങൾ തേടുകയും ആ അഭിപ്രായങ്ങളെ ക്രോഡീകരിച്ചുകൊണ്ടു ഫൊക്കാനയുടെ പ്രവർത്തനത്തിൽ മാറ്റം വരുത്താനുമുള്ള പ്രസിഡന്റ് സജിമോൻ ആന്റണിയുടെ നേത്രത്വത്തിൽ ഉള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനത്തെ ഫൊക്കാനയുടെ സീനിയർ നേതാക്കൾ ഐക്യഖണ്ഡേന പ്രശംസിച്ചു. ഫൊക്കാനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു മീറ്റിങ് സംഘടിപിച്ചതെന്ന് ഏവരും അഭിപ്രയപെട്ടു.

അഡ്വൈസറി ബോർഡ് ചെയർ ജോൺ പി ജോൺ ,അഡ്വൈസറി ബോർഡ് സെക്രട്ടറി വിനോദ് കെആർകെ , ഫൗണ്ടേഷൻ ചെയർ മാത്യു വർഗീസ് , ഫൗണ്ടേഷൻ വൈസ് ചെയർ സുധ കർത്താ, ഫൗണ്ടേഷൻ മെംബേർസ് ആയ ഷാജൂ സാം , ബ്രിജിത്ത് ജോർജ്, കമ്മിറ്റി ചെയേർസ് ആയ, മാമ്മൻ സി ജേക്കബ് (എത്തിക്കിസ് കമ്മിറ്റി ) ഫിലിപ്പോസ് ഫിലിപ്പ് (ലീഗൽ മറ്റേഴ്‌സ് ) ജോയി ഇട്ടൻ (കേരളാ കൺവെൻഷൻ ചെയർ), സജി പോത്തൻ (ഫിനാൻസ് ) ഡോ. ആനി പോൾ (പൊളിറ്റിക്കൽ) ബിജു ജോർജ് (പൊളിറ്റിക്കൽ കോ ചെയർ, കാനഡ ) ഗീത ജോർജ് (സാഹിത്യം ) എന്നിവരും ഫൊക്കാന ഭാരവാഹികൾ ആയ പ്രസിഡന്റ് സജിമോൻ ആന്റണി , സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ ജോയി ചാക്കപ്പൻ , ട്രസ്റ്റീ ബോർഡ് ചെയർ ജോജി തോമസ് എന്നിവരും പങ്കെടുത്തു.

ഇലക്ഷൻ വരുബോൾ സംഘടനകളിൽ രണ്ട് ചേരികളിലായി മത്സരിക്കുന്നത് സ്വാഭാവികമാണ്. ഇലക്ഷന് ശേഷം ഒറ്റകെട്ടായി മുന്നോട്ട് പോകേണ്ടുന്നത് ഓരോ സംഘടനകൾക്കും അനിവാര്യമാണ് . ഫൊക്കാനയിലും അങ്ങനെ തോളോട് തോള് ചേർന്ന് പ്രവർത്തിക്കുകയും ഏവരെയും ഓരോ കുടകിഴിൽ കൊണ്ടുവന്ന് അവരുടെ അഭിപ്രായങ്ങൾ കുടി ആരാഞ്ഞു ഫൊക്കാന പ്രവർത്തനം മുന്നോട്ട് നയിക്കുന്ന പ്രസിഡന്റ് സജിമോൻ ആന്റണിയുടെയും സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താന്റെയും ട്രഷർ ജോയി ചക്കപ്പന്റെയും ടീമിന്റെയും പ്രവർത്തനങ്ങളെ അഡ്വൈസറി ബോർഡ് ചെയർ ജോൺ പി ജോൺ , അഡ്വൈസറി ബോർഡ് സെക്രട്ടറി വിനോദ് കെആർകെ , ഫൗണ്ടേഷൻ ചെയർ മാത്യു വർഗീസ് ,ഫൗണ്ടേഷൻ വൈസ് ചെയർ സുധ കർത്താ , സാഹിത്യ കമ്മിറ്റി ചെയർ ഗീത ജോർജ് , ഫൗണ്ടഷൻ മെംബേർ ഷാജൂ സാം തുടങ്ങി പങ്കെടുത്ത എല്ലാവരും ഓരോ സ്വരത്തിൽ അഭിനന്ദിച്ചു.

കഴിഞ്ഞ വർഷങ്ങളിൽ ഫൊക്കാനയെ നയിച്ച നേതാക്കളെ കുടി ഉൾപ്പെടുത്തി ഫൊക്കാനയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിലും സീനിയർ നേതാക്കൾ സംതൃപ്തി രേഖപ്പെടുത്തി. ഫൊക്കാനയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ എല്ലാ സഹായവും സഹകരണവും അവർ വാഗ്ദാനം ചെയ്തു.

Author

Leave a Reply

Your email address will not be published. Required fields are marked *