കൊച്ചി: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ പ്രമുഖ ഡി2എച്ച് സേവനദാതാക്കളായ ഡിഷ് ടിവി ഒരു മാസം നീണ്ടുനിൽക്കുന്ന ‘ഡിഷ് കി ദിവാലി’ കാമ്പയിൻ അവതരിപ്പിച്ചു. തിരഞ്ഞെടുക്കുന്ന വരിക്കാർക്ക് ആഴ്ചതോറും സ്കൂട്ടർ, ഫ്രിഡ്ജ്, ടെലിവിഷൻ എന്നിവയും ബംപർ സമ്മാനമായി കിയ എസ്യുവി, ടാറ്റ ടിയാഗോ എസ്യുവി, മാരുതി ആൾട്ടോ, ബൈക്ക്, ഐഫോൺ, ലാപ്ടോപ് എന്നിവയും നൽകും. കാമ്പയിനിന്റെ ഭാഗമായി നിലവിലുള്ള വരിക്കാർക്ക് പുറമെ
പുതിയ വരിക്കാർക്കും നിരവധി ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഡിഷ് ടിവിയുടെ വാച്ചോ മാക്സ് പ്ലാനിലൂടെ റീചാർജ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ക്യാഷ്ബാക്ക് ഓഫറുമുണ്ട്. ഉത്സവ നാളുകളിൽ ഒത്തുകൂടുന്ന കുടുംബാംഗങ്ങളുടെ അവിസ്മരണീയ നിമിഷങ്ങൾ ഡിഷ് ടിവിയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് ടാഗ് ചെയ്ത് പോസ്റ്റ് ചെയ്യാവുന്നതാണ്. ഇത്തരത്തിൽ പോസ്റ്റ് ചെയ്യുന്നവരിൽനിന്നും തിരഞ്ഞെടുക്കുന്നവർക്ക് സമ്മാനങ്ങൾ നൽകുമെന്നും ഡിഷ് ടിവി അറിയിച്ചു.
ദീപാവലി ആഘോഷ വേളയിൽ ഒത്തുകൂടുന്ന രാജ്യമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് അതിശയിപ്പിക്കുന്ന സമ്മാനങ്ങളാണ് ഡിഷ് ടിവി ഒരുക്കിയിട്ടുള്ളതെന്ന് ഡിഷ് ടിവി ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ മനോജ് ഡോബൽ പറഞ്ഞു. ടെലിവിഷൻ, ഒടിടി വിനോദ മേഖലയിൽ ആകർഷകങ്ങളായ ഓഫറുകളും നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ മികവാർന്ന കാഴ്ച അനുഭവവുമാണ് ഡിഷ് ടിവി ഉപഭോക്താക്കൾക്ക് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
Athulya K R