ഫൊക്കാന ന്യൂയോര്‍ക്ക് മെട്രോ റീജിയന്റെ പ്രവർത്തനോദ്ഘാടനം 2024 നവംബര്‍ രണ്ടാം തീയതി ശനിയാഴ്ച : ജിനേഷ് തമ്പി

Spread the love

ന്യൂയോർക് : നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ എക്കാലത്തെയും വലിയ ശക്തി സ്‌ത്രോതസ്സുകളിലൊന്നായ ന്യൂ യോർക്ക് മെട്രോ റീജിയന്റെ പ്രവർത്തനോദ്ഘാടനം 2024 നവംബർ രണ്ടാം തീയതി ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ ടൈസൺ സെൻട്രലിൽ ((26 N Tyson Ave ,Floral Park, NY 11001 ) വിപുലമായ പരിപാടികളോട് അരങ്ങേറുമെന്നു റീജണൽ വൈസ് പ്രസിഡന്റ് ലാജി തോമസ് അറിയിച്ചു.

ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി ഉൽഘാടനം നിർവഹിക്കും. കൗണ്ടി ലെജിസ്ലേറ്റർ ഡോ . ആനി പോൾ ചീഫ് ഗസ്റ്റ് ആയി പങ്കെടുന്ന പരിപാടിയിൽ ഫൊക്കാനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയോടൊപ്പം ഫൊക്കാനയുടെ സമുന്നത നേതാക്കളും പങ്കെടുക്കുന്നതാണ് . .

കാലോചിതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ഫൊക്കാനാ ഇന്ന് അമേരിക്കന്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംഘടനയായി മാറിയിരിക്കുകയാണ്. ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഓരോ റീജിയനിലും ഉള്ള പ്രവർത്തനം കുടുതൽ ശക്തമാക്കുന്നത്. ന്യൂയോർക്ക് റീജിയൻ ഫൊക്കാനയുടെ ഒരു കരുത്താണ് .

നവംബർ രണ്ടാം തീയതി ശനിയാഴ്ച നടക്കുന്ന റീജണൽ കൺവെൻഷനിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി
റീജണൽ വൈസ് പ്രസിഡന്റ് ലാജി തോമസ്, റീജണൽ സെക്രട്ടറി ഡോൺ തോമസ് , റീജണൽ ട്രഷർ മാത്യു തോമസ്, റീജണൽ റീജണൽ പ്രോഗ്രാം കോർഡിനേറ്റർ ജിൻസ് ജോസഫ് എന്നിവർ അറിയിച്ചു .

കൂടുതൽ വിവരങ്ങൾക്ക് :ലാജി തോമസ് 516 849 0368, ഡോൺ തോമസ് 516 993 0697 , ജിൻസ് ജോസഫ് 646 -725- 1
.

Author

Leave a Reply

Your email address will not be published. Required fields are marked *