തഴക്കര ഗ്രാമ പഞ്ചായത്തിലെ മാങ്കാംകുഴി മത്സ്യ മാർക്കറ്റിന്റെ നിർമ്മാണം ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. മാങ്കാംകുഴി മത്സ്യ മാർക്കറ്റിന്റെ നിർമ്മാണോദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
വികസനത്തിന്റെ കാര്യത്തിൽ സർക്കാരിന് വിട്ടുവീഴ്ചയില്ലെന്നും കേരളത്തിന്റെ അടിസ്ഥാന രംഗത്ത് വമ്പിച്ച മാറ്റങ്ങളാണ് വന്നുകൊണ്ടു ഇരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസരംഗത്ത് വലിയ നേട്ടങ്ങളും കേരളത്തിന് ശോഭനീയമായ ഭാവിയും സർക്കാർ സമ്മാനിക്കുമെന്നും മന്ത്രി പറഞ്ഞു. വികസനത്തിന്റെ പേരിലുള്ള വിമർശനങ്ങളെ സർക്കാർ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എം.എസ് അരുൺകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ ആർ രാജേഷ്, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദാസ്, തഴക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ്, വൈസ് പ്രസിഡന്റ് അംബിക സത്യനേശൻ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺമാരായ ഷീല രവീന്ദ്രനുണ്ണിത്താൻ, ഷീല ടീച്ചർ, തഴക്കര ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺമാരായ എസ് അനിരുദ്ധൻ, സുനിൽ വെട്ടിയാർ, ബീന വിശ്വകുമാർ, വാർഡ് അംഗങ്ങളായ അഡ്വ. കോശി എം കോശി, എൽ ഉഷ, ഗോകുൽ രംഗൻ, രമ്യ സുനിൽ, കൃഷ്ണമ്മ ഉത്തമൻ, സുജാത, കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ പി. ഐ ഷെയ്ക് പരീത്, ഡയറക്ടർ ബോർഡ് മെമ്പർ പി.ഐ ഹാരിസ്, ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബെന്നി വില്യം, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എസ് നവാസ്, സുബിൻ ജോർജ്, പ്രസന്ന ഷാജി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.