ആർട്ട് & ലിറ്ററേച്ചർ ഫെസ്റ്റിവൽ 2024 നവംബർ 16ന് ന്യൂജേഴ്സി, നവംബർ 23ന് സീയാറ്റലിൽ

Spread the love

ദേശീയ-അന്തർദേശീയ തലത്തിലുള്ള എഴുത്തുകാരെയും, കവികളെയും ഉൾപ്പെടുത്തി അമേരിക്കയിലെ പുരോഗമന കലാസാംസ്കാരിക സംഘടനയായ അല (ALA) ന്യൂജേഴ്സി , സീയാറ്റൽ എന്നിവിടങ്ങളിൽ വച്ച് ആർട്ട് & ലിറ്ററേച്ചർ ഫെസ്റ്റിവൽ (ALF 2024) സംഘടിപ്പിക്കുന്നു. ഇത്‌ ‘അല’ യുടെ ആഭിമുഖ്യത്തിലുള്ള ആർട്ട് & ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ രണ്ടാം എഡിഷൻ ആണ്‌.

Transcending Borders, Connecting Cultures എന്ന വിഷയത്തെ ആസ്പദമാക്കി 2024 നവംബർ 16ന് ന്യൂജേഴ്സിയിലും, നവംബർ 23ന് സീയാറ്റലിലും വെച്ചാണ് പ്രസ്തുത പരിപാടി നടത്താൻ തീരുമാനിച്ചിരിക്കുന്നത്‌. പ്രശസ്ത എഴുത്തുകാരായ ശ്രീ ബാലചന്ദ്രൻ ചുള്ളിക്കാട്, ഡോക്ടർ സുനിൽ പി ഇളയിടം, ശ്രീമതി ആമിനാറ്റ ഫോർണ, പ്രൊഫ. ഗബീബ ബദേറൂൺ, ശ്രീമതി ശോഭ തരൂർ ശ്രീനിവാസൻ, ശ്രീമതി മൻറീത്ത് സോദി, ശ്രീ വിജയ് ബാലൻ എന്നിവർ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നു.

വൈക്കം മുഹമ്മദ് ബഷീറിൻറെ രചനകളെ ആസ്പദമാക്കി, പ്രശസ്ത നാടക സംവിധായകൻ ഡോക്ടർ പ്രമോദ് പയ്യന്നൂർ ഒരുക്കിയ നാടകവും ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറുന്നതാണ്‌‌. ഫെസ്റ്റിവലിനോടനുബന്ധിച്ച് ബുക്ക് സ്റ്റാളുകൾ, എഴുത്തുപുരകൾ , ആർട്ട് വർക്ക് ഷോപ്പ് , ഭക്ഷണശാലകൾ എന്നിവയും ഒരുക്കിയിട്ടുണ്ട് .

ഐപ്പ് പരിമണം
പ്രസിഡന്റ് ,

Mob : 224 200 5771

അല നാഷണൽ കമ്മിറ്റി

Author

Leave a Reply

Your email address will not be published. Required fields are marked *