സംസ്ഥാന കായികമേളയില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ 81 കിലോ വിഭാഗം ജൂഡോ മല്‍സരത്തില്‍ ആര് ആദിത്യരാജ് മലര്‍ത്തിയടിച്ച് നേടിയത് സ്വപ്നസ്വര്ണ്ണം. മുഴുവന്‍ പോയിന്റും ഒറ്റ നീക്കത്തിലൂടെ ലഭിക്കുന്ന ഇപ്പോണ് എന്ന നിക്കത്തിലൂടെ എതിരാളിയെ മലര്‍ത്തിയടിച്ചാണ് ആദിത്യന് വിജയം നേടിയത്.
കഴിഞ്ഞതവണ ജില്ലാതലത്തില്‍ ഒന്നാമത് എത്തിയിരുന്നെങ്കിലും പരിക്കുകള്‍ മൂലം സംസ്ഥാനതലത്തില്‍ മത്സരിക്കാനായിരുന്നില്ല. ദേശീയതലത്തില്‍ ഒന്നാമതെത്തുക എന്ന ലക്ഷ്യത്തിന് ഈ നേട്ടം ആത്മവിശ്വാസം നല്‍കുമെന്ന് ആദിത്യരാജ് പറഞ്ഞു.
കൊല്ലം സ്വദേശിയായ ആദിത്യരാജ് കരുനാഗപ്പള്ളി ഗവ. എച്ച് എസ് എസിലെ വിദ്യാര്‍ഥിയാണ്. പത്താരം എസ് എച്ച് എസ് എസിലാണ് ജൂഡോ പരിശീലനം നടത്തുന്നത്. സഹോദരനും അന്തര്‍ദേശീയ താരവുമായ കൃഷ്ണരാജാണ് പരിശീലകന്.
വേഗതയും ആത്മവിശ്വാസവും ഒരുമിച്ചുവേണ്ട മത്സര ഇനമാണ് ജൂഡോ. ആദ്യമായി മത്സരം കാണുന്നവര്‍ക്ക് ജൂഡോ യുടെ നിയമാവലികള്‍ മനസ്സിലാകണമെന്നില്ല. ജൂഡോയില്‍ ലെഗ്, ഹിപ്പ് തുടങ്ങി നിരവധി ടെക്നിക്കുകളുണ്ട്. മത്സരത്തില്‍ പോയിന്റിനു പകരം എതിരാളിക്ക് മുന്നു പിഴവുകള്‍ സംഭവിച്ചാല്‍ വിജയിക്കാം. പിന്‍ഭാഗം മാറില്‍ മുട്ടി വീഴുന്ന രീതിയാണ് ഇപ്പോണ്. ആ ഒറ്റ പോയിന്റില്‍ മത്സരം വിജയിക്കാനാകുമെന്ന് കൃഷ്ണരാജ് പറഞ്ഞു.
മത്സരത്തില്‍ തിരുവനന്തപുരം ജി വി രാജാ സ്പോട്സ് സ്കൂളിലെ കെ മുഹമ്മദ് ഷിബിലി രണ്ടാം സ്ഥാനവും ആലപ്പുഴ വി വി എച്ച് എസ് എസിലെ ആരോമല്‍ മൂന്നാം സ്ഥാനവും നേടി.