കേരളത്തിന്റെ കാലാവസ്ഥയിൽ കെട്ടിടങ്ങൾക്ക് അനുയോജ്യം തെർമൽ ഇൻസുലേഷൻ ടെക്നോളജി

Spread the love

ബിൽഡേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ബിഎഐ) ‘ബിഎഐ എമർജ് 2024’ സെമിനാർ കൊച്ചിയിൽ സംഘടിപ്പിച്ചു.

കൊച്ചി: കെട്ടിടങ്ങൾ പണിയാൻ ഏറ്റവും അനുയോജ്യമായ സാങ്കേതിക വിദ്യ തെർമൽ ഇൻസുലേഷൻ ടെക്നോളജിയാണെന്ന് കൊച്ചി ആസ്ഥാനമായുള്ള ക്ലേസിസ് ലൈഫ്‌സ്റ്റൈലിന്റെ എംഡിയും പ്രമുഖ വ്യവസായിയുമായ വിനോദ് തരകൻ പറഞ്ഞു. ബിൽഡേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ബിഎഐ) ‘ബിഎഐ എമർജ് 2024’ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “കെട്ടിടങ്ങളിൽ, വേനൽക്കാലത്ത് തണുപ്പും ശൈത്യകാലത്ത് ചൂടും ക്രമീകരിച്ചു നിർത്തുന്ന നൂതന സാങ്കേതിക വിദ്യയാണ് തെർമൽ ഇൻസുലേഷൻ ടെക്നോളജി. ഇൻസുലേഷൻ്റെ ഉയർന്ന താപ പ്രതിരോധ സംവിധാനമാണ് ഇത്തരത്തിൽ ഊർജ്ജ ക്ഷമത കൈവരിക്കാൻ സഹായകരമാകുന്നത്.
ക്ലേസിസ് ലൈഫ്‌സ്റ്റൈൽ വികസിപ്പിച്ച തെർമൽ ഇൻസുലേഷൻ ടെക്നോളജിയിലൂടെ പണിത കെട്ടിടങ്ങളിൽ വൈദ്യുതി ഉപയോഗം 80 ശതമാനത്തോളം ലഭിക്കാനായി. കേരളം പോലുള്ള ഉയർന്ന വൈദ്യുതി ഉപഭോഗ സംസ്ഥാനങ്ങളിൽ തെർമൽ ഇൻസുലേഷൻ ടെക്നോളജി വളരെ ഫലപ്രദമാണ്.”- അദ്ദേഹം പറഞ്ഞു. പുത്തൻ കൺസ്ട്രക്ഷൻ ടെക്‌നോളജിയുടെ സാധ്യതകളെക്കുറിച്ചാണ് സെമിനാർ നടത്തിയത്. ഭാവിയിലെ നിർമാണ സാങ്കേതിക വിദ്യകൾക്ക് പുറമെ, കാർബൺ ബഹിർഗമനം കുറയ്ക്കുന്നതും ഊർജ്ജ ക്ഷമത ഉറപ്പാക്കുന്നതുമായ കെട്ടിടങ്ങളുടെ നിർമാണ രീതികളെക്കുറിച്ചും സെമിനാറിൽ ചർച്ച നടത്തി. നിർമാണ മേഖലയിലെ പ്രമുഖ ഉൾപ്പടെ മേഖലയിലെ വിദഗ്ധർ സെമിനാറിൽ പങ്കെടുത്തു.
കൊച്ചിയിൽ സംഘടിപ്പിച്ച ‘ബിഎഐ എമർജ് 2024’ ഏകദിന സെമിനാർ കേരള സ്റ്റാർട്ട് അപ് മിഷൻ സിഇഒ അനൂപ് അംബിക ഉദ്ഘാടനം ചെയ്തു.

Asha Mahadevan

Author

Leave a Reply

Your email address will not be published. Required fields are marked *